കാതോർത്താൽ രാഷ്​ട്രീയം കേക്കാ...

കൊ​ച്ചി: ചു​റ്റി​ലും നി​റ​യു​ന്ന തെരഞ്ഞെടുപ്പ്​ ചൂ​ട്​ കേ​ക്കി​ലേ​ക്കും പ​ക​ർ​ന്ന്​ സിം​ന അ​ൻ​സാ​ർ. അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വും കൈ​പ്പ​ത്തി​യും താ​മ​ര​യു​മൊ​ക്കെ മ​നോ​ഹ​ര​മാ​യി പ​തി​ഞ്ഞ കേ​ക്കു​ക​ൾ. രാ​ഷ്​​ട്രീ​യം ഏ​താ​യാ​ലും കേ​ക്ക്​ രു​ചി​യു​ള്ള​താ​യാ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞ്​ ഈ '​പൊ​ളി​റ്റി​ക്ക​ൽ കേ​ക്കി'​ന്​ ആ​വ​ശ്യ​ക്കാ​ർ ഏ​റെ.

വ​ട​ക്കേ​ക്ക​ര നീ​ണ്ടൂ​ർ കി​ഴ​ക്കേ​ചേ​ല വീ​ട്ടി​ൽ സിം​ന അ​ൻ​സാ​ർ ര​ണ്ടു​വ​ർ​ഷ​മാ​യി വീ​ട്ടി​ൽ വ്യ​ത്യ​സ്​​ത കേ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്നു. സ്​​പൈ​ഡ​ർ​മാ​ൻ, റൊ​ണാ​ൾ​ഡോ, ഫു​ട്​​ബാ​ൾ ക്ല​ബ്​ ചെ​ൽ​സി, ടോം ​ആ​ൻ​ഡ്​ ജെ​റി തു​ട​ങ്ങി അ​നേ​കം തീ​മു​ക​ളി​ൽ കേ​ക്കു​ക​ൾ ഒ​രു​ക്കി.

ലോ​ക്​​ഡൗ​ണി​നു​മു​മ്പ്​ ഭ​ർ​തൃ​പി​താ​വ്​ സൈ​നു​ദ്ദീ​െൻറ പ​റ​വൂ​ർ കെ.​എം.​കെ ജ​ങ്​​ഷ​നി​ലെ ഫാ​ഷ​ൻ ടെ​ക്​​സ്​​റ്റെ​യി​ൽ​സി​െൻറ ചു​മ​ത​ല​ക്കാ​രി​യാ​യി​രു​ന്നു. പി​ന്നീ​ട്​ വീ​ട്ടി​ൽ കേ​ക്ക്​ നി​ർ​മാ​ണം സീ​രി​യ​സാ​ക്കി. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും ഫേ​സ്​​ബു​ക്കി​ലും സിം​ന​യു​ടെ മോ​ഹി​പ്പി​ക്കു​ന്ന 'മെ​ൽ​റ്റി' കേ​ക്കു​ക​ളു​ടെ പ​ട​ങ്ങ​ൾ ക​ണ്ട​തോ​ടെ ആ​വ​ശ്യ​ക്കാ​രും ഏ​റി.

സി​നി​മ​താ​ര​ങ്ങ​ളാ​യ വി​ജ​യ്​ ബാ​ബു, ധ്രു​വ​ൻ, സും​ബ ഡാ​ൻ​സ്​ ഫെ​യിം ആ​ര്യ ബാ​ല​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രൊ​ക്കെ കൂ​ട്ടു​കാ​ർ​വ​ഴി സിം​ന​ക്ക്​ കേ​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കി. തീം ​ബേ​യ്​​സ്​​ഡ്​ കേ​ക്കു​ക​ൾ തേ​ടി​യാ​ണ്​ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ വ​രു​ന്ന​ത്. വി​പ്പി​ങ്​ ക്രീ​മി​ൽ ഷാ​ർ​പ്​ എ​ഡ്​​ജ്​ ഡി​സൈ​നു​ക​ൾ ന​ൽ​കു​ന്ന​തി​ലാ​ണ്​ സിം​ന​യു​ടെ മി​ക​വ്. ഭ​ർ​ത്താ​വ്​ കെ.​എ​സ്. അ​ൻ​സാ​ർ നോ​ർ​ത്ത്​ പ​റ​വൂ​രി​ൽ ഫാ​ഷ​ൻ സി​റ്റി ടെ​ക്​​സ്​​െ​റ്റെ​ൽ​സ്​ ഉ​ട​മ​യാ​ണ്. 

Tags:    
News Summary - Local body election and cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.