കാസർകോട് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു
കാസർകോട് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിനായിരുന്നു കഴിഞ്ഞ തവണ വിജയം.
കാസർകോട് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിനായിരുന്നു കഴിഞ്ഞ തവണ വിജയം.
പിറവം നഗരസഭ എൽ.ഡി.എഫിന്. 27 വാർഡുകളിൽ 15 സീറ്റുകൾ എൽ.ഡി.എഫ് നേടി. യു.ഡി.എഫ് 12 സീറ്റുകളിലും വിജയിച്ചു.
ഇടത് സർക്കാറിന്‍റെ നല്ല പ്രകടനത്തിന് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കോൺഗ്രസും ബി.ജെ.പിയും സർക്കാറിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിത ആരോപണങ്ങൾ ജനം തള്ളിയെന്നും കാരാട്ട്.
മുഹമ്മ ഗ്രാമപഞ്ചായത്തിൽ വി.എസിന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് ലതീഷ് ചന്ദ്രൻ അട്ടിമറി വിജയം. സി.പി.എം നേതാവും മുൻ പ്രസിഡന്‍റുമായ ജയലാലിനെയാണ് തോൽപിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന കോടി വെറുതെവിട്ടിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ 51 ഇടങ്ങളിൽ എൽ.ഡി.എഫിന് വിജയം. 100 സീറ്റുള്ള കോർപറേഷനിൽ എൽ.ഡി.എഫിന് കേവലഭൂരിപക്ഷമായി. എൻ.ഡി.എക്ക് 34 സീറ്റുകളും യു.ഡി.എഫിന് 10 സീറ്റുകളും ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്തെ കടമ്പൂർ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം
നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫ് യു.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളിൽ 22 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫിൻെറ മിന്നുംജയം. യു.ഡി.എഫ് ഒമ്പത് ഡിവിഷനുകളിൽ വിജയിച്ചു. ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റ് നേടി. 2010ൽ നഗരസഭയായ ശേഷം രണ്ട് തവണയും യു.ഡി.എഫിനായിരുന്നു ഭരണം. നഗരസഭയിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്.
കൊടുവള്ളിയിലെ എൽ.ഡി.എഫ് പരാജയം അന്വേഷിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിമത സ്ഥാനാർഥി കാരാട്ട് ഫൈസലാണ് ഇവിടെ ജയിച്ചത്. ഇടത് സ്ഥാനാർഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്.
തദ്ദേശ സ്വയം തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന രേഷ്മ റിയം റോയ്ക്ക് വിജയം. അരുവപ്പാലം പഞ്ചായത്തിലെ 11ാം വാർഡായ ഉൗട്ടുപാറയിൽനിന്നാണ് രേഷ്മ വിജയിച്ചത്.
വോട്ടെണ്ണൽ ദിവസത്തിെൻറ തലേന്ന് മരിച്ച സ്ഥാനാർഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശേരി വെസ്റ്റിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.