ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോ​​ട്ടെണ്ണൽ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണൽ നടക്കുന്നത്. 941 ​ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർ​പറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. 

2020-12-17 09:22 IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11നാണ് യോഗം. നേതൃത്വത്തിനെതിരെ കെ. മുരളീധരനും കെ. സുധാകരനും അടക്കമുളള രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ആരോപണം ശക്തമാണ്

2020-12-17 08:25 IST

പേരാമ്പ്ര: ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം. പന്നിമുക്കിൽനിന്ന് സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽ.ഡി.എഫ് പ്രകടനത്തിനിടെയാണ്​ പെരിഞ്ചേരികടവിൽ സംഘർഷമുണ്ടായത്​. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടകണ്ടി രാഘവൻ, കെ.സി. ചന്ദ്രൻ, ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

2020-12-17 08:24 IST

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ഓരോ ബൂത്തുകളിൽ നാളെ റീപോളിങ് നടത്തും. ബത്തേരി മുനിസിപ്പാലിറ്റിയിൽ തൊടുവെട്ടി വാർഡിലെ മാർ ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച് സ്കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.

2020-12-16 20:00 IST

വയനാട് സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിങ്. നഗരസഭ 19ാം വാർഡിലാണ് റീപോളിങ്. യന്ത്രത്തകരാർ കാരണം ഇവിടെ വോട്ട് എണ്ണാൻ കഴിഞ്ഞിരുന്നില്ല.

2020-12-16 19:26 IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തിയതായി ബി.ജെ.പി തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ മുന്നിൽനിന്ന നടൻ കൃഷ്ണകുമാർ. 

2020-12-16 19:10 IST

വടകര: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എം.പി. സ്ഥാനാർഥി നിർണയത്തിൽ പോലും കൂടിയാലോചന നടത്തിയില്ല. വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോകുന്ന ശീലം തനിക്കില്ല. അതിനാൽ വടകരയിലും വട്ടിയൂർക്കാവിലും മാത്രമാണ് താൻ ഇടപെട്ടത്.

ജനം നൽകുന്ന മുന്നറിയിപ്പ് കാണാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. അർഹതയുള്ള സീറ്റ് കൊടുക്കാത്തതിനാലാണ് പലരും വിമതന്മാരായത്. തൃശൂർ, കൊച്ചി കോർപറേഷനുകളിൽ ഇടതുപക്ഷം ജയിക്കാനാണ് സാധ്യത. ജനങ്ങൾ നൽകിയ ശിക്ഷയാണിത്.

2020-12-16 16:53 IST

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് കാലുവാരൽ ഉണ്ടായെന്ന് പി.ജെ. ജോസഫ്. ലോക്സഭയിൽ ഡീൽ കുര്യാക്കോസ് മൽസരിച്ചപ്പോഴുണ്ടായ ഐക്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. പാർട്ടിയുടെ പ്രകടനം മോശമായില്ലെന്നും ജോസഫ്.

2020-12-16 16:41 IST

തെരഞ്ഞെടുപ്പ്​ ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി. മുസ്​ലിം ലീഗ്​ ഉടൻ വിപുല യോഗം ചേർന്ന്​ പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത്​ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു. 

2020-12-16 16:36 IST

തെരഞ്ഞെടുപ്പ്​ വിധി കോൺഗ്രസിനും യു.ഡി.എഫിനും എതിരാണെന്ന വിധി ശരിയല്ലെന്ന്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗൗരവ പൂർണമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തും. സി.പി.എമ്മിനും എൽ.ഡി.എഫിനും അധികം ആഹ്ലാദിക്കാൻ വകയില്ല. വികസനം മുൻനിർത്തിയല്ല സി.പി.എം വോട്ട്​ പിടിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

2020-12-16 16:27 IST

ഇടുക്കിയിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി ആറ്​ യു.ഡി.എഫ്​ പ്രവർത്തകർക്ക്​ പരിക്ക്. 65 വയസുകാരന്​ 50 ശതമാനം പൊള്ള​േലറ്റു. ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന്​ തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.