മങ്കടയിൽ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തു. ഫലമറിഞ്ഞ 12ൽ 10 വാർഡുകളിലും യു.ഡി.എഫിനാണ് വിജയം. ആകെ 19 വാർഡുകളാണ് ഇവിടെയുള്ളത്.
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്തു. ഫലമറിഞ്ഞ 12ൽ 10 വാർഡുകളിലും യു.ഡി.എഫിനാണ് വിജയം. ആകെ 19 വാർഡുകളാണ് ഇവിടെയുള്ളത്.
പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതിയായ സി.പി.എം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠൻ ജയിച്ചു. 3135 വോട്ടിന് ഉദുമ േബ്ലാക്കിലെ പാക്കം ഡിവിഷനിലാണ് ജയം.
കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. 35ാം വാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി വൈശാഖിന് പരിക്കേറ്റു.
കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫിന് 34 സീറ്റ്. യു.ഡി.എഫ് 31 സീറ്റും നേടി. എൻ.ഡി.എക്ക് അഞ്ചിടത്തും മറ്റുള്ളവർ നാലു സീറ്റും നേടി.
ഇടതുപക്ഷത്തിെൻറ നേട്ടം പ്രതീക്ഷിച്ചതെന്ന് എം.എ. ബേബി. അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് ഏറ്റ തിരിച്ചടിയാണ് വിജയമെന്നും മതേതര നിലപാടുകൾക്കും സർക്കാരിനുമുള്ള അംഗീകാരമുള്ള നേട്ടമാണെന്നും എം.എ. ബേബി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി എൽ.ഡി.എഫിന്.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിെൻറ കോട്ടയായ നിലമ്പൂർ നഗരസഭയിൽ ആദ്യമായി എൽ.ഡി.എഫ് ഭരണം പിടിച്ചു. എൽ.ഡി.എഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്രരെ അണിനിരത്തിയായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.