കൊച്ചി: തദ്ദേശ സ്ഥാപന സംവരണ റൊട്ടേഷൻ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അവസര നിഷേധമാണെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപന അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിേൻറതാണ് നിരീക്ഷണം. റൊട്ടേഷൻ സംവിധാനം നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവരണ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും എണ്ണം കുറക്കണം. 50 ശതമാനമെന്നത് പരമാവധി സംവരണമായി കണക്കാക്കി ഇതിൽനിന്ന് കുറയാത്ത വിധം നടപ്പാക്കുകയെന്നതാണ് പരിഹാര മാർഗം. 50 ശതമാനം സംവരണം പരമാവധിയാെണന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ പറയുന്നത് ഏറ്റവും കുറഞ്ഞത് മൂന്നിലൊന്ന് എന്നാണ്. എന്നാൽ, സംവരണത്തിന് വ്യത്യസ്തമായ അളവു കോലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിക്കുന്നത്്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം പ്രസിഡൻറ് സ്ഥാനമാണ് നൽകുന്നത്. ഇതുപോലെ തന്നെ പട്ടിക വിഭാഗത്തിനും. ഇത് ആകെ സംവരണം 50 ശതമാനത്തിലധികമാക്കുന്നു.
ചില തദ്ദേശ സ്ഥാപനങ്ങളെ സ്ഥിരമായി സംവരണത്തിൽ കെട്ടിയിടണമെന്ന് ഭരണഘടന ചിന്തിച്ചിട്ടില്ല. എന്നാൽ, ഇതിെൻറ പേരിൽ ആവശ്യമായ സംവരണ സീറ്റുകളെക്കാൾ കൂടുതൽ വെട്ടിക്കുറക്കരുത് -കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.