ബുധനൂർ ഗ്രാമസേവ പരിഷത്ത് പാലിയേറ്റിവ് കെട്ടിടം തുറന്നു

മാന്നാർ: ബുധനൂർ ഗ്രാമസേവ പരിഷത്തിന്റെ നേതൃത്വത്തിലുള്ള പരാശക്തി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനത്തിന് വിശ്വസേവാഭാരതിയുടെ സാമ്പത്തിക സഹായത്തോടെ പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു. മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പലത മധു നിർവഹിച്ചു. ബുധനൂർ ഗ്രാമസേവാപരിഷത്ത് പ്രസിഡന്‍റ് എ.ബി. ശ്രീകുമാർ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘം ദക്ഷിണക്ഷേത്രീയ കാര്യകാരിസദസ്സ്യൻ പി.ആർ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ബുധനൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. മാത്യു വർഗീസ്, ബുധനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. സുജാത, എം. രാധാകൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.