മർച്ചന്‍റ്​സ്​ അസോസിയേഷൻ സമ്മേളനം

അരൂർ: അരൂർ പഞ്ചായത്ത് മർച്ചന്‍റ്​സ്​ അസോസിയേഷൻ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ പി.ബി. പ്രേംലാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി ഭവന് മുന്നിൽ പതാകയുയർത്തി. മുൻ സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീനെ അനുസ്മരിച്ചു. സെക്രട്ടറി കെ.കെ. ബാലസുബ്രഹ്​മണ്യൻ, ജില്ല സെക്രട്ടറി സിബിൽരാജ്, മണ്ഡലം വൈസ്​ പ്രസിഡന്‍റ്​ യു.സി. ഷാജി, ജില്ല കാഷ്യർ ജേക്കബ് ജോൺ, അരൂർ ജോ. സെക്രട്ടറി എൻ.എ. ആന്‍റണി, സോമസുന്ദരം, ടി.ഡി. പ്രകാശൻ, അഗസ്റ്റിൻ ബ്രിട്ടോ, കെ.പി. ജോൺ, ആർ.ജി. രാധാകൃഷ്ണൻ, വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. മരണാനന്തര സഹായ വിതരണവും അവാർഡ് ദാനവും അരൂർ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്​മണ്യൻ നടത്തി. ചിത്രം രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.