പോപുലർ ഫ്രണ്ട്​ എസ്​.പി ഓഫിസ്​ മാർച്ച് നടത്തി

ആലപ്പുഴ: മുദ്രാവാക്യത്തിന്‍റെ പേരിൽ നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ പൊലീസ്​ നരനായാട്ട് നടത്തുന്നുവെന്ന്​ ആരോപിച്ച് പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി എസ്​.പി ഓഫിസ്​ മാർച്ച് നടത്തി. പൊലീസ്​ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹ്‌യ തങ്ങൾ ഉദ്​ഘാടനം നിർവഹിച്ചു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്, ജില്ല സെക്രട്ടറി ഷിറാസ് സലീം എന്നിവർ സംസാരിച്ചു. സുധീർ വണ്ടാനം, അനീസ് മൗലവി, ബി. നൗഷാദ്, ഷിഹാബ് പള്ളിവെളി, ഷഫീഖ്​ കാർത്തികപ്പള്ളി എന്നിവർ നേതൃത്വം നൽകി. ചിത്രം ....................... കാലവർഷം മുന്നൊരുക്കം അടിയന്തരമായി പൂർത്തിയാക്കണം -വികസനസമിതി ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് എല്ലാ വകുപ്പുകളും ദുരന്തനിവാരണ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിർദേശിച്ചു. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മടവീഴ്ചയും വെള്ളക്കെട്ടും പരിഹരിക്കാൻ കൃഷി, ജലസേചന വകുപ്പുകള്‍ സംയുക്തമായി ഇടപെടണമെന്ന് തോമസ് കെ. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. തോടുകളില്‍ നീരൊഴുക്ക് സുഗമമാക്കാൻ ജാഗ്രത പുലര്‍ത്തണം. ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കാന്‍ നടപടിയെടുക്കണം. സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത പ്രതിരോധ നടപടികളുടെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തണം. പകര്‍ച്ചവ്യാധി പ്രതിരോധ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണം. ക്ലാസുകള്‍ ആരംഭിക്കുന്നതിനുമുമ്പ്​ എല്ലാ സ്‌കൂളിലും ശുചീകരണം പൂര്‍ത്തീകരിക്കാനും യോഗം നിർദേശിച്ചു. എ.ഡി.എം എസ്. സന്തോഷ്​കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിങ്​ ഓഫിസര്‍ ദീപ ശിവദാസനും വിവിധ വകുപ്പുകളുടെ ജില്ല മേധാവികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.