തെരുവിൽ അലഞ്ഞ യുവാവിനെ തെരുവോരം മുരുകൻ ഏറ്റെടുത്തു

ചേർത്തല: തെരുവിൽ അലഞ്ഞുനടന്ന യുവാവിനെ തെരുവോരം മുരുകൻ ഏറ്റെടുത്തു. ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിലെ ബസ്​ സ്റ്റോപ്പിലും ഷോപ്പിങ്​ കോപ്ലക്​സിന് സമീപവും ഏറെനാളായി കഴിഞ്ഞ പഞ്ചാബ് സ്വദേശി രാംജൻ ആഹിറേനെയാണ്​ (28) ഏറ്റെടുത്തത്. അടുത്തുള്ള കടകളിൽനിന്നായിരുന്നു ഭക്ഷണവും വെള്ളവും കൊടുത്തിരുന്നത്. പഞ്ചാബിൽനിന്ന് എങ്ങനെ ഇവിടെ എത്തിയെന്ന് രാംജൻ ആഹിറേക്കുപോലും അറിയില്ല. ചില മരുന്നുകൾ കഴിക്കാറുണ്ടെന്നും ട്രെയിൻ യാത്രക്കിടെ മരുന്നിന്‍റെ ഉപയോഗംമൂലം ഉറങ്ങിപ്പോയതാണെന്നും ഇയാൾ പറഞ്ഞു. ഡിഗ്രിവരെ പഠിച്ചിട്ടുണ്ടെന്നും വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ഉണ്ടെന്നും ഇയാൾ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെ 11ന്​ മുരുകൻ ആംബുലൻസുമായെത്തിയാണ് ഇയാളെ കൊണ്ടുപോയത്. ആദ്യം പോകുന്നില്ലെന്ന് വാശിപിടിച്ചതോടെ പൊലീസിന്‍റെ സഹായംതേടി. ചേർത്തല പൊലീസെത്തി യുവാവിനെ ആംബുലൻസിൽ കയറ്റിയിരുത്തി. താടിയും മുടിയും വെട്ടിയശേഷം വാഹനത്തിൽതന്നെ ഇരുത്തി കുളിപ്പിച്ച് പുതിയ വസ്ത്രവും ഇട്ടതോടെ നല്ല പൊക്കവും വെളുത്തനിറവുമുള്ള രാംജൻ ആഹിറേ ആളാകെമാറി. മാറിനടന്നിരുന്ന പല ആളുകളും ആശ്ചര്യത്തോടെ അടുത്തുവന്നുകണ്ടു. ചിലർ അടുത്തുവന്ന് സെൽഫിയും എടുത്തശേഷമാണ് മടങ്ങിയത്. APL panchabi1, APL panchabi2, APL panchabi3 പുതുജീവിതത്തിലേക്ക്​... 1. ​തെരുവിൽ അലഞ്ഞ യുവാവ്​ ബസ്​സ്റ്റാൻഡിലിരിക്കുന്നു. 2. ആംബുലൻസിലേക്ക്​ കയറ്റിയപ്പോൾ. 3. പുതിയ വസ്​ത്രങ്ങൾ അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.