അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് സമാപിച്ചു

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഒരു മാസമായി നടക്കുന്ന . അഞ്ചാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള 200 കുട്ടികൾ പങ്കെടുത്തു. സമാപന പരിപാടികൾ ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു ജഴ്സി വിതരണം നടത്തി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ജഴ്സി സ്പോൺസർ ആയ മാമ്പിഴേത്ത് നിധി ലിമിറ്റഡ് എം.ഡി മുകേഷിൽനിന്ന് സ്കൂൾ എച്ച്.എം എ.എൻ. ശിവപ്രസാദ് ഏറ്റുവാങ്ങി. ചുനക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്​ൺ, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, അധ്യാപകരായ ടി. ഉണ്ണികൃഷ്​ണൻ , ബി.കെ. ബിജു, കായിക അധ്യാപകരായ സി. സന്തോഷ് കുമാർ, വിനോദ് കുമാർ, പരിശീലകരായ ഷെഹീർ, പ്രദീപ് കുമാർ, വിഷ്ണു, രാഹുൽ എന്നിവർ പങ്കെടുത്തു. ഫോട്ടോ: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നടന്ന അവധിക്കാല ഫുട്​ബാൾ പരിശീലന ക്യാമ്പിന്റെ സമാപനം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.