സ്കൂൾ ബസ് ജീവനക്കാർക്ക് ബോധവത്​കരണം

ചേർത്തല: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്‍റെ നേതൃത്വത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർമാർ, അറ്റൻഡർമാർ തുടങ്ങിയവർക്ക് റോഡ് സുരക്ഷ ബോധവത്​കരണ ക്ലാസ് നടത്തി. ആലപ്പുഴ ആർ.ടി.ഒ ജി. സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേർത്തല ജോ. ആർ.ടി.ഒ ജെബി ഐ. ചെറിയാൻ അധ്യക്ഷത വഹിച്ചു. എം.വി.ഐമാരായ കെ.ജി. ബിജു, കെ. റോഷൻ, മുനിസിപ്പൽ കൗൺസിലർ എം. ജയശങ്കർ, എ.എം.വി.ഐമാരായ ബ്രൈറ്റി ഇമ്മാനുവൽ, പി.വി. ബെൻ ജോസ്, ശരത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.