നഗരത്തിൽ ഇന്ന് മഹാശുചീകരണം

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവന്ന മഴക്കാല പൂർവ ശുചീകരണ പദ്ധതിയായ 'മഴയെത്തും മുമ്പേ' ഞായറാഴ്ചത്തെ മഹാശുചീകരണത്തോടെ പൂർത്തിയാവും. രാഷ്ട്രീയ, യുവജന, സന്നദ്ധ സംഘടന പ്രവർത്തകർ, സി.ഡി.എസ്, ആശ, അംഗൻവാടി പ്രവർത്തകർ, റെസിഡന്‍റ്​സ് അസോസിയേഷനുകൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ തുറകളിലെ ജനങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതുഇടങ്ങൾ ശുചീകരിക്കും. വീടുകളും പരിസരങ്ങളും അവരവർ ശുചീകരിക്കുകയും കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യും. നഗരത്തിലെ അരലക്ഷം ഭവനങ്ങളിൽ ശുചീകരണ സാമഗ്രികൾ എത്തിച്ചു നൽകും. വാർഡുകളിലെ ഇടത്തോടുകളുടെ ശുചീകരണത്തിനായി വാർഡൊന്നിന് ഒരുലക്ഷം രൂപ വീതം അനുവദിക്കുകയും കരാറാവുകയും പ്രവൃത്തി നടന്നുവരുകയുമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാർഡൊന്നിന് 30,000 രൂപ കൗൺസിലറുടെയും വാർഡ് കോഓഡിനേറ്ററുടെയും സംയുക്ത അക്കൗണ്ടിലേക്ക്​ അനുവദിച്ചിട്ടുണ്ട്. apl sucheekaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.