ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് പുക ഉയർന്നു

അരൂർ: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന്​ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ബാറ്ററിയിൽനിന്ന് തീ ഉയർന്നതാണ് കാരണം. ദേശീയപാതയിൽ അരൂർ ക്ഷേത്രം ജങ്ഷന് സമീപത്തായിരുന്നു സംഭവം. കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. പുക ഉയർന്നപ്പോൾ തന്നെ കാർ നിർത്തി ഇവർ പുറത്തുകടന്നു. ഓടിക്കൂടിയ ഓട്ടോ ടാക്സി ഡ്രൈവർമാർ സമീപത്തെ വെള്ളക്കെട്ടിൽനിന്ന് വെള്ളം കോരിയൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. അരൂർ ഫയർഫോഴ്സ് അധികൃതരെത്തിയാണ് തീയണച്ചത്. എറണാകുളത്തുനിന്ന് ചേർത്തലയിലേക്ക് പോവുകയായിരുന്നു കാർ. ചിത്രം : അഗ്നിശമനസേന കാറിലെ തീ അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.