ആലപ്പുഴ: അപ്രതീക്ഷിത മഴയിൽ ഈ മാസം ഇതുവരെ ജില്ലയിലുണ്ടായത് . ആകെ 4031.37 ഹെക്ടറിലെ കൃഷി നശിച്ചതായും 7127 കര്‍ഷകരെ ബാധിച്ചതായുമാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. നെല്‍കൃഷിക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3016.23 ഹെക്ടറിലെ നെല്ല് നശിച്ചതിനെത്തുടര്‍ന്ന് 45.27 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3684 കര്‍ഷകരെ ബാധിച്ചു. പച്ചക്കറി(1.17 കോടി), വാഴ(1.03 കോടി), കിഴങ്ങു വര്‍ഗങ്ങള്‍ (19.87 ലക്ഷം) തുടങ്ങിയവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റു കൃഷികള്‍. മരംവീണ് ഗതാഗതം തടസ്സപ്പെട്ടു ആലപ്പുഴ: മരവീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ കെ.എസ്.ആർ.ടി.സിക്ക് സമീപവും തോണ്ടൻകുളങ്ങരയിലുമാണ് മരംവീണത്. അഗ്നിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.55ന് കെ.എസ്.ആർ.ടി.സിക്ക് പടിഞ്ഞാറ് വശം ടാക്സി സ്റ്റാൻഡിനോട് ചേർന്ന് കനാൽകരയിൽനിന്ന മരം കടപുഴകിയതാണ് ആദ്യംസംഭവം. പിന്നാലെ വൈകീട്ട് മൂന്നിന് തോണ്ടൻകുളങ്ങര ബ്ലൂ ഡയമണ്ട്സിന് മുൻവശത്തെ പ്രധാന റോഡിലേക്ക് തെങ്ങ് വീണതാണ് രണ്ടാമത്തെ സംഭവം. അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, പി. രതീഷ്, പി.പി. പ്രശാന്ത്, കെ.ആർ. അനീഷ്, പി. അഖിലേഷ്, കെ.എസ്. ആന്‍റണി, ടി.ജെ. ജിജോ, കെ.ബി. ഹാഷിം, വിപിൻ രാജ്, ടി. ഉദയകുമാർ, എസ്. കബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.