representational image

കുടുംബ കോടതി സംരക്ഷണം അനുവദിച്ച യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി

ആറാട്ടുപുഴ: കുടുംബ കോടതി സംരക്ഷണം അനുവദിച്ച യുവതിയെ ഭർത്താവ് കയ്യേറ്റം ചെയ്തതായി പരാതി. ഹരിപ്പാട് അലമ്പള്ളിൽ വിനോദി (41)നെതിരെ ഭാര്യ ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ തൃക്കുന്നപുഴ പൊലീസ്​ കേസെടുത്തത്.

ചൊവ്വാഴ്ച 11.30ന് മഹാദേവികാട് എസ്.എൻ.ഡി.പി ജങ്​ഷന് സമീപത്തെ സാൻഡ് പാർക്കിലെത്തി മർദിക്കുകയായിരുന്നുവെന്ന്​ ശാരി പറഞ്ഞു. ​ശാരി തൃക്കുന്നപുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ശാരിക്കും മകനും പ്രതിമാസം 7500 രൂപ ജീവനാംശം നൽകാൻ കോടതി വിധിച്ചിരുന്നു. 90,000 രൂപയോളം കുടിശ്ശിക ആയതോടെ കഴിഞ്ഞ ദിവസം ശാരിയുടെ പരാതിയിൽ വിനോദിന്‍റെ കാർ ജപ്തി ചെയ്യാൻ കോടതി ഉദ്യോഗസ്ഥരെത്തിയിരുന്നു. 

Tags:    
News Summary - woman granted family court protection complained her husband beaten her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.