പുലിയൂർ: പഞ്ചായത്ത് മെംബറുടെ കോവിഡ് പ്രോട്ടോക്കോള്‍ മൃതദേഹവുമായി വീട്ടുകാര്‍ ആംബുലന്‍സില്‍ കറങ്ങിയത് 12 മണിക്കൂര്‍. ഒടുവില്‍ പരിശോധന ഫലം നെഗറ്റീവ്, പുലിയൂര് പഞ്ചായത്തിലെ തിങ്കളാമുറ്റം വാര്‍ഡിലാണ് സംഭവം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഗൃഹനാഥന് കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ മരണമടഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് എത്തിയതോടെയാണ് പഞ്ചായത്ത് മെംബര്‍ സ്വന്തം കോവിഡ് പ്രോട്ടോക്കോളുമായെത്തിയത്. ആശുപത്രിയിൽ കൊണ്ടുപോയിപരിശോധിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവറോടാവശ്യപ്പെട്ടു.
ഇതോടെ ആംബുലന്‍സുമായി ഡ്രൈവര്‍ തിരികെ മടങ്ങി. സ്വാഭാവിക മരണമാണെന്നറിയിച്ചിട്ടും പിടിവാശി തുടർന്നതോടെ വീട്ടുകാര്‍ക്ക് തലവേദനയായി. ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങള്‍ ഒന്നുമില്ലാതെ സ്വന്തം പ്രോട്ടോക്കോളാണ് ജനപ്രതിനിധി സ്വയം നടപ്പാക്കാനായി മുതിർന്നതെന്ന ആക്ഷേപവുമുയർന്നു.
പിന്നീട് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍നിന്നും ഉച്ചയോടെ കോവിഡ് പരിശോധനക്ക് സ്രവം എടുക്കുന്നതിന് മാവേലിക്കരയിലേക്കും അവിടെ പരിശോധന നടക്കാതായതോടെ ആലപ്പുഴയിലേക്കും മൃതദേഹവുമായി ആംബുലന്‍സ് യാത്ര തുടര്‍ന്നു. ഒടുവില്‍ ആലപ്പുഴയില്‍ എത്തി സ്രവം പരിശോധനയ്ക്കായി എടുത്തശേഷം വൈകീട്ട് 5.45ഓടെയാണ് മൃതദേഹവുമായി വീട്ടിലെത്തിയത്. മരണം നടന്നശേഷം 12 മണിക്കൂറാണ് മൃതദേഹവുമായി വീട്ടുകാര്‍ ആംബുലന്‍സില്‍ കറങ്ങിയത്. രാവിലെ ആരംഭിച്ച ദുരിത യാത്രയ്ക്ക് വഴിമരുന്നിട്ട പഞ്ചായത്ത് മെംബര്‍ പിന്നീട് മുങ്ങിയതോടെ വീട്ടുകാര്‍ ദുരിതത്തിലായി. കോവിഡ് പരിശോധനയ്ക്ക് പോയി എന്നതുകൊണ്ട് മൃതദേഹം വെക്കാന്‍ ഒരു ആശുപത്രിയിലും മോര്‍ച്ചറി കിട്ടാതായി. ഇതോടെ 12 മണിക്കൂറിനുശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.