കായംകുളം: അർമേനിയയിൽ ഡെലിവറി ബോയിയായി വിസ നൽകാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവത്സ് ഉടമ ചുനക്കര നടുവിലേമുറിയിൽ മലയിൽ വീട്ടിൽ ഷാൻ (38) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിയിൽനിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽനിന്ന് 1,50,000 രൂപയും വാങ്ങി. കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവത്സ് നടത്തിയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് പൊലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെ തുടർന്നാണ് സഫിയ ട്രാവത്സ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പ് തുടർന്നത്. തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ആഡംബര വീട് നിർമിക്കുകയും ചെയ്തതായും നിരവധി പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.