തെ​രു​വ് നാ​യ്​ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ജീം കു​ള​ങ്ങ​ര ന​ട​ത്തു​ന്ന ഒ​റ്റ​യാ​ൾ കാ​ൽ​ന​ട പ്ര​തി​ഷേ​ധ​യാ​ത്ര

തെരുവ് നായ്ക്കളുടെ വിളയാട്ടം; ഒറ്റയാൾ പോരാട്ടവുമായി നജീം കുളങ്ങര

മ​ണ്ണ​ഞ്ചേ​രി: തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തി​നെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി ന​ജീം കു​ള​ങ്ങ​ര. കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ന​ജീം ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. വി​ഷ​യം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ നാ​യ്​​യു​ടെ വേ​ഷം കെ​ട്ടി വീ​ൽ​ചെ​യ​ർ ഉ​ന്തി കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഞ്ചാ​രം.

തെ​രു​വു​നാ​യ്​​ക​ൾ വ​രു​ത്തി​വെ​ച്ച അ​പ​ക​ട​ങ്ങ​ളും ക​ടി​യേ​റ്റ ഇ​ര​ക​ളു​ടെ ഫോ​ട്ടോ​ക​ളും ഫ്ല​ക്സു​ക​ളും വീ​ൽ​ചെ​യ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് വ​രെ​യാ​ണ് സ​മ​ര​സ​ഞ്ചാ​രം. ഇ​പ്പോ​ൾ 800 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ചാ​രം പൂ​ർ​ത്തി​യാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ത്തി. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ത​ന്റെ യാ​ത്ര ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ന​ജീം പ​റ​ഞ്ഞു.

തെ​രു​വു​നാ​യ്ക്ക​ളെ ശാ​സ്ത്രീ​യ​മാ​യി വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ക, നാ​യ്​​ക്ക​ൾ​ക്ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഷെ​ൽ​ട്ട​ർ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ന​ജീ​മി​ന്‍റെ പോ​രാ​ട്ടം. യാ​ത്ര​യി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ക​യ​റി​യി​റ​ങ്ങി പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കു​ന്നു​ണ്ട്‌. തെ​രു​വ് നാ​യ്​ ശ​ല്യ പ​രി​ഹാ​ര​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സ​മാ​ഹ​രി​ച്ച ഒ​പ്പി​ട്ട പ​രാ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റും.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ന​ജീം യാ​ത്ര​യി​ൽ വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ആ​രെ​ങ്കി​ലു​മൊ​ക്കെ വേ​ണ്ടേ എ​ന്നാ​ണ് യാ​ത്ര​യെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ ന​ജീ​മി​ന്റെ മ​റു​പ​ടി. ന​ജീ​മി​ന്റെ പോ​രാ​ട്ട​ത്തി​ന് ഭാ​ര്യ സ​ലീ​ന​യു​ടെ​യും മ​ക്ക​ളാ​യ ഷാ​നു​വി​ന്റെ​യും ഹാ​ത്തി​മി​ന്റെ​യും പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യു​മു​ണ്ട്.

Tags:    
News Summary - Stray dogs Najeem Kulangara with a one-on-one fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.