മണ്ണഞ്ചേരി: യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് മടങ്ങിയ യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.വൈ.എഫ്ഐക്കാർ മർദിച്ചതായി പരാതി. ജില്ലാ ജനറൽ സെക്രട്ടറി സ്റ്റെനു കെ.തോമസിനാണ് പരിക്കേറ്റത്. യുവാവിന്റെ കയ്യിലും നെഞ്ചിലും പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ സ്ഥാനാർഥി വാഹനം കടന്നു പോകുന്ന സമയത്ത് ചില സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചെന്നും എന്നാൽ പ്രകോപനം ഒഴിവാക്കി സ്ഥാനാർഥി കടന്നു പോയെന്നും ഇതിനു ശേഷമാണ് വീണ്ടും അക്രമം ഉണ്ടായതെന്നുമാണ് റിപ്പോർട്ട്.
പൊലീസ് ശക്തമായ വകുപ്പുകൾ പ്രകാരം കേസ് എടുക്കാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, സംസ്ഥാന സെക്രട്ടറി സരുൺ റോയ് എന്നിവർ പറഞ്ഞു. സി.പി.എം പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാഹുൽ ജെ. പുതിയ പറമ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.