മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കോശി എം. കോശിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് എല്‍.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്ടമായി. എല്‍.ഡി.എഫ്: സി.പി.എം -ഏഴ്, സി.പി.ഐ ഒന്ന്, സ്വതന്ത്ര ഒന്ന്, യു.ഡി.എഫ്: കോണ്‍ഗ്രസ്-നാല്, ബി.ജെ.പി-ഏഴ്, സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
വികസനകാര്യം കോണ്‍ഗ്രസും ക്ഷേമകാര്യവും ആരോഗ്യ-വിദ്യാഭ്യാസവും ബി.ജെ.പിയും നേടി. 18ാം വാര്‍ഡില്‍നിന്ന് വിജയിച്ച സ്വതന്ത്ര ഷീബ സതീഷാണ് എല്‍.ഡി.എഫ് പിന്തുണയില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേമവും ആരോഗ്യ വിദ്യാഭ്യാസവും ബി.ജെ.പിക്ക് നല്കാന് കോണ്‍ഗ്രസ് വോട്ട് മറിച്ചപ്പോള്‍ വികസനകാര്യത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എല്‍.ഡി.എഫ് ഒമ്പത് വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും 12 വീതം വോട്ട് നേടി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.