മാവേലിക്കര: പേരിലെ പ്രത്യേകത പോലെ തന്നെ പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യംകൊണ്ടും ആകർഷണീയമാണ് മാവേലിക്കര ആക്കനാട്ടുകര മാക്രിമട ബണ്ട് റോഡ്. കൃഷിയോടൊപ്പം വിനോദസഞ്ചാരത്തിെൻറ അനന്തസാധ്യതകളാണ് തഴക്കര പാടശേഖരത്തിലൂടെയുള്ള ഈ പാത തുറക്കുന്നത്. ഗ്രാമഭംഗി ഇഷ്ടപ്പെടുന്നവർക്ക് കണ്ണിന് ഇമ്പമേകുന്ന മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന മാക്രിമട ബണ്ട് റോഡിൽനിന്ന് കണ്ണെത്താദൂരത്തുള്ള പുഞ്ചയുടെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബസമേതമാണ് പലരും എത്തുന്നത്. സിനിമകൾ, വിഡിയോ ചിത്രീകരണം അടക്കമുള്ളവക്കും നിരവധിപേർ എത്താറുണ്ട്. ഒരിക്കലും നിരാശപ്പെടുത്താത്ത കാഴ്ചകളാണ് ഇവിടം സമ്മാനിക്കുന്നത്. പ്രകൃതിരമണീയമായ സ്ഥലം തനിമ നിലനിർത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്ന പ്രതീക്ഷിലാണ് നാട്ടുകാരുടെ കാത്തിരിപ്പ്.
തഴക്കര പഞ്ചായത്തിലെ മൂന്ന്, 17 മുതൽ 21 വരെയുള്ള വാർഡുകളും മാവേലിക്കര നഗരസഭയിലെ പുതിയകാവ് ഭാഗങ്ങളിലായാണ് തഴക്കര പുഞ്ച വ്യാപിച്ചുകിടക്കുന്നത്. പുഞ്ചയെ കോളശ്ശേരി പാടം, തഴക്കര, റെയിൽവേ പാലം മുതൽ പുതിയകാവ് ചന്തവരെ, പുതിയകാവ് പാലം മുതൽ ആറ്റുമുഖം വരെ എന്നീ നാലുഭാഗങ്ങളായി തിരിക്കാം. കോളശ്ശേരി പാടം നൂറ് ഏക്കറും തഴക്കര ഭാഗം 350 ഏക്കറുമാണ്. മാക്രിമട മുതൽ റെയിൽവേ മേൽപാലം വരെ വരുന്ന ഈ ഭാഗം നാല് മുനമ്പുകളായാണ് സ്ഥിതി ചെയ്യുന്നത്. അറുന്നൂറ്റിമംഗലം, ആക്കനാട്ടുകര, കല്ലുമല, പുതിയകാവ് പ്രദേശങ്ങളിലായി ഇവ വ്യാപിച്ചുകിടക്കുന്നു.
ആക്കനാട്ടുകരയെ അറുന്നൂറ്റിമംഗലവുമായി ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിെൻറ തെക്കുവശത്താണ് 100 ഏക്കറുള്ള കോളശ്ശേരി പാടം. തഴക്കര പഞ്ചായത്തിലെ കണ്ണാട്ടുമോടിയിൽ നിന്നാരംഭിച്ച് മാക്രിമട, പുതിയകാവ് വഴി പ്രായിക്കരയിൽ അച്ചൻകോവിലാറ്റിൽ പതിക്കുന്ന കാപ്പിച്ചാലിന് സൗന്ദര്യമേറെയാണ്.
ആറര കിലോമീറ്ററോളം ദൈർഘ്യമുള്ള തഴക്കരയുടെ വിശാലമായ ജലസംഭരണിയാണിത്. കാപ്പിച്ചാലിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നതിനായി മൈനർ ഇറിഗേഷെൻറ പമ്പ് ഹൗസ് മാക്രിമടയിലുണ്ട്. കരക്കണ്ടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി കാപ്പിച്ചാലിൽനിന്ന് അഞ്ച് കൈത്തോടുകളും മേൽക്കണ്ടങ്ങൾക്ക് ചുറ്റും കരത്തോടുകളും ഉണ്ട്. ഈ തോടുകളിലൂടെയാണ് വരൾച്ച സമയത്ത് വെള്ളം പമ്പ് ചെയ്ത് ആവശ്യമെങ്കിൽ കനാൽ പുഞ്ചയിൽ എത്തിക്കുന്നത്. ഇങ്ങനെ കണ്ണിന് ഇമ്പമേകുന്ന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് മാക്രി മട ബണ്ട്. ബണ്ട് റോഡിൽനിന്ന് നാല് ദിക്കുകളിലേക്കുള്ള കാഴ്ചയും നയനാനന്ദകരമാണ്.
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്തെ കുളിരുന്ന കാറ്റും പ്രത്യേക അനുഭൂതി പകരും. ക്രിയാത്മകമായ സമീപനത്തോടെ പദ്ധതികൾ ആവിഷ്കരിച്ചാൽ തഴക്കര പുഞ്ചയിലെ കൃഷി മുടങ്ങാതെ തന്നെ മികച്ച വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ സാധിക്കാമെന്നതിന് തെളിവാണ് ദിനംപ്രതി ഇവിടെ എത്തുന്നവരുടെ വർധന ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം അവധിദിനത്തിൽ ചൂണ്ടയിടുന്നവരുടെ എണ്ണവും കൂടുതലുണ്ട്. അവരെ നിരാശരാക്കാതെയാണ് 'മാക്രിമട' പലപ്പോഴും തിരിച്ചയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.