മാന്നാർ: സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യക്കച്ചവടം ചെയ്‌ത നിരവധി അബ്കാരി കേസിൽ മുൻപ് പ്രതിയായിരുന്ന ചെന്നിത്തല തൃപ്പെരുംന്തുറ പടിഞ്ഞാറെ വഴി നെടിയത്ത് വീട്ടിൽ ശിവപ്രകാശിനെ (57 )നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലിക്കര എക്സൈസ് റേഞ്ച് പാർട്ടി സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ ചെന്നിത്തല കോട്ടമുറി ഭാഗത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ കച്ചവടത്തിലേർപ്പെട്ടിരിക്കെ യായിരുന്നു പ്രതിയെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. കൃഷ്ണ രാജും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
തൊണ്ടിയായി ഹോണ്ട ആക്ടീവ ഗ്രേസ് സ്കൂട്ടറും, ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, കച്ചവടത്തിലൂടെ ലഭിച്ച 22,150 രൂപയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ജി.) വി. രമേശൻ, പ്രിവൻറ്റീവ് ഓഫീസർ( ജി) പി. ആർ.ബിനോയ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ശ്യാം,ടി.ഡി.ദീപു ,പി.പ്രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.