മാവേലിക്കര: വിവാഹ വീടിനു സമീപം റോഡിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ.
കൊല്ലം കുണ്ടറ കടപ്പാക്കട ഗീതു ഭവനം വിനീതിനെയാണ് (കാക്ക വിനോദ്-22) പയ്യന്നൂര്‍ തായിനേരി തുളുവന്നൂര് പുഴക്കരയിലെ ഷെഡില്‍നിന്ന് പിടികൂടിയത്. സംഭവത്തിനു ശേഷം നാട്ടിൽനിന്ന് മുങ്ങിയ വിനീത് പയ്യന്നൂരിലെത്തി മത്സ്യത്തൊഴിലാളിയായി ഒളിവില്‍ കഴിയുന്നുണ്ടെന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ.ജോസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ജനുവരി 26 ന് രാത്രി വലിയപെരുമ്പുഴ കോഴിപ്പാലത്തിന് സമീപമായിരുന്നു സംഘട്ടനം. ജോലി സംബന്ധമായി കൊല്ലം പടപ്പാക്കരയിൽ താമസിക്കുന്ന മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസെൻറ മകെൻറ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം.
നാട്ടുകാരനായ യുവാവിനെ മർദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചതായി പൊലീസ് പറയുന്നു.
തലക്ക് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത് 30ന് മരിച്ചു. മൊത്തം 10 പ്രതികളുള്ള കേസിൽ ഇതുവരെ ആറ് പേർ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.