മാവേലിക്കര: ബൈക്കിലെത്തി മാല കവരുന്ന സംഘങ്ങൾ വ്യാപകം. രണ്ടിടങ്ങളിൽ ബൈക്കിലെത്തിയവർ വീട്ടമ്മമാരെ ആക്രമിച്ച് മാല അപഹരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ടിയൂർ തോപ്പിൽ ചന്ദ്രെൻറ ഭാര്യ രമണിയുടെ (60) രണ്ടര പവെൻറ മാലയും മറ്റം വടക്ക് മണ്ണടിക്കാവിൽ വേലുക്കുട്ടി കുറുപ്പിെൻറ ഭാര്യ അംഗൻവാടി ഹെൽപറായ ശാരദാമ്മയുടെ (62) ഒന്നേകാൽ പവെൻറ മാലയുമാണ് കവർന്നത്.
കണ്ടിയൂർ ചന്ത-കളരി കോളനി റോഡിലൂടെ നടന്നുപോകുകയായിരുന്ന രമണിയുടെ പിന്നാലെ ഹെൽമറ്റ് വെക്കാതെ ബൈക്കിലെത്തിയയാൾ വലത് തോളിലടിച്ചശേഷം മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. ഹരിപ്പാട്ട് ബന്ധുവിെൻറ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോയ ശാരദാമ്മയെ മറ്റം വടക്ക് ആൽത്തറമൂടിന് സമീപം ആക്രമിച്ചാണ് മാല കവർന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വഴി ചോദിക്കാനെന്ന വ്യാജേനയാണ് മാല പൊട്ടിച്ചത്.
ബൈക്കിന് പിറകിലിരുന്നയാൾ മാല പൊട്ടിച്ചശേഷം ശാരദാമ്മയെ പിടിച്ച് തള്ളുകയും ചെയ്തു. രണ്ട് സംഭവത്തിലും മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.