മാവേലിക്കര: പള്ളിവികാരിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുൻ പള്ളി കമ്മിറ്റി അംഗത്തെ കോടതി ശിക്ഷിച്ചു. കുറത്തികാട് ജറുശലേം മാര്‍ത്തോമ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ കമ്മിറ്റിക്കിടെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെക്കേക്കര വടക്കേമങ്കുഴി തുണ്ടില്തറയില് സോണിവില്ലയില്‍ തോമസിനെയാണ് (മോഹനന്-59) രണ്ടു വര്‍ഷവും ഒരുമാസവും തടവിന് മാവേലിക്കര അസി. സെഷന്‍സ് കോടതി ജഡ്ജി എഫ്. മിനിമോള്‍ വിധിച്ചത്.
2016 മേയ് ആറിന് വൈകീട്ട് നാലിന് പള്ളി കമ്മിറ്റി നടക്കുന്നതിനിടെയാണ് സംഭവം. കമ്മിറ്റിക്കിടെ കയറിവന്ന തോമസ്, തന്നെയാരും വിളിക്കുന്നില്ലെന്നും തന്നോടൊന്നും സംസാരിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തര്‍ക്കമുണ്ടാക്കി. ഇതിനിടെ പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയുടെ വസ്ത്രത്തിലും ശരീരത്തിലും ഒഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് തീപിടിപ്പിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. എന്നാൽ, വികാരി കൈതട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.