മാവേലിക്കര: തെരുവില്‍ അന്തിയുറങ്ങി ആഹാര ആവശ്യങ്ങള്‍ക്ക് ലോട്ടറിക്കച്ചവടം നടത്തിവരവെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയ കുട്ടപ്പന് എന്ന മാവേലിക്കരക്കാരുടെ കുട്ടപ്പന് ചേട്ടനെ മോട്ടോര്‍ വാഹനവകുപ്പ് ഓണസദ്യയും സമ്മാനങ്ങളും നല്കി ആദരിച്ചു.
മാവേലിക്കര ജോയൻറ് ആര്.ടി.ഒ എം.ജി. മനോജിെൻറ നേതൃത്വത്തില്‍ ആർ.ടി.ഒ ഓഫിസില്‍ നടന്ന ചടങ്ങില്‍ കുട്ടപ്പന് ചേട്ടന് എന്നും പ്രിയപ്പെട്ട റേഡിയോയും ഓണക്കോടിയുമാണ് സമ്മാനമായി നല്‍കിയത്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അന്തിയുറങ്ങുന്ന തമ്പി എന്ന വയോധികനും ഓണക്കോടിയും സദ്യയും നല്കി. സാമൂഹികപ്രവര്‍ത്തകരായ ഡോ. ശാമുവേല്‍, റജി ഓലകെട്ടി, ഡി. അഭിലാഷ്, എം.വി.ഐമാരായ കെ.ജി. ബിജു, എസ്. സുബി, എ.എം.വി.ഐമാരായ കുര്യന്‍ജോൺ, ശ്യാംകുമാര്‍, ജയറാം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.