മാവേലിക്കര: പിതാവിെൻറ അന്ത്യാഭിലാഷം പൂർത്തീകരിച്ച് മകൻ അയ്യൻകാളി പ്രതിമ നിർമാണം പൂർത്തിയാക്കി. മാവേലിക്കര കൊച്ചിക്കൽ തെക്കേപടനിലത്ത് ശിൽപാലയത്തിൽ ആർട്ടിസ്റ്റ് (ശിൽപി) വി. കുഞ്ഞുകുഞ്ഞിെൻറ മകനാണ് കെ. അനൂപ് എന്ന അനൂപ് ശിൽപാലയ.
കുട്ടംപേരൂർ കെ.പി.എം.എസ് ശാഖക്കുവേണ്ടി അയ്യൻകാളിയുടെ ശിൽപനിർമാണത്തിലിരിക്കെ ഹൃദയാഘാതത്തെതുടർന്ന് കഴിഞ്ഞ ജൂലൈ 23നാണ് കുഞ്ഞുകുഞ്ഞ് മരിക്കുന്നത്.
അച്ഛെൻറ ശിക്ഷണത്തിലാണ് മകൻ അനൂപ് ശിൽപകല അഭ്യസിച്ചത്. സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ശിൽപകലയിൽ സ്ഥിരമായി തൊഴിൽ ചെയ്യുന്നതിനുള്ള അവസരം കാത്തുകഴിയുകയാണ്. സഹോദരീഭർത്താവ് ചന്തുവും കൂട്ടായുണ്ട്.
പിതാവിന് പൂർത്തിയാക്കാൻ കഴിയാതിരുന്ന ആറരയടി പൊക്കത്തിൽ കോൺക്രീറ്റിൽ നിർമിച്ച അയ്യൻകാളിയുടെ പൂർണകായ പ്രതിമ അനൂപ് പൂർത്തീകരിച്ച് നവംബർ ഒന്നിന് കൈമാറുകയാണ്. അച്ഛെൻറ അന്തിമാഭിലാഷം സാക്ഷാത്രിക്കാൻ കഴിഞ്ഞതിൽ കൃതാർഥരാണ് അനൂപിെൻറ കുടുംബം. അമ്മ വി.ടി. വിജയകുമാരി കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന മലബാർ ക്രാഫ്റ്റ് മേളയിൽ പങ്കെടുക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.