ആലപ്പുഴ: റോഡ് നിർമാണത്തിന് തടസ്സമായി പുറമ്പോക്ക് കൈയേറി നിർമിച്ച മതിൽ പൊളിച്ചുനീക്കി. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ പള്ളാത്തുരുത്തിപ്പാലം-രാമപുരം റോഡ് നിർമാണത്തിന് തടസ്സമായി സ്വകാര്യ റിസോർട്ടിന്റെ നേതൃത്വത്തിലാണ് പുറമ്പോക്ക് കൈയേറി വിനോദ സഞ്ചാരികൾക്കായുള്ള വിശ്രമകേന്ദ്രത്തിനായി മതിൽ നിർമിച്ചിരുന്നത്. ഇതാണ് എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചത്. പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു പള്ളാത്തുരുത്തി പാലത്തിന് വടക്കോട്ട് ആറ്റുതീരത്തുകൂടി സഞ്ചാരയോഗ്യമായ ഒരു റോഡ്. ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് യാത്രക്ലേശം മൂലം ദുരിതം അനുഭവിച്ചിരുന്നത്.
തുടർന്നാണ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടി 87 ലക്ഷം രൂപ വകയിരുത്തി 572 മീറ്റര്‍ നീളത്തില്‍ നാല് മീറ്റര്‍ വീതിയില്‍ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, നിർമാണത്തിന് തടസ്സമായ മതിൽ പൊളിച്ചു നീക്കാൻ വിശ്രമകേന്ദ്രത്തിന്റെ ഉടമ തയാറായില്ല. നഗരസഭ നോട്ടീസ് നൽകിയിരുന്നെങ്കിലും പല സാങ്കേതിക തടസ്സം പറഞ്ഞ് സ്ഥാപനം ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്നാണ് എം.എൽ.എ ഇടപെട്ട് മതിൽ പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.