ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി പു​ന്ന​പ്ര​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്​ ചെ​മ്മ​ണ്ണ്​ നി​ര​ത്തു​ന്നു

മണ്ണ് ക്ഷാമത്തിന്​ പരിഹാരം; ദേശീയപാത നിർമാണത്തിന്​ വേഗമേറും

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്​ നേ​രി​ട്ടി​രു​ന്ന മ​ണ്ണ് ക്ഷാ​മ​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​ന്നു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി മ​ണ്ണ്​ എ​ത്തി​ച്ചു തു​ട​ങ്ങി. ഇ​തോ​ടെ പാ​ത നി​ർ​മാ​ണം​ വേ​ഗ​ത്തി​ലാ​യി. ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ടാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​ക്കി​യ​ത്.

മ​ണ്ണ് ക്ഷാ​മ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മാ​ണം നി​ല​ച്ചി​രു​ന്ന റീ​ച്ചു​ക​ളി​ൽ ഇ​തോ​ടെ അ​ടി​പ്പാ​ത​ക​ളു​ടെ​യും ഉ​യ​ര​പ്പാ​ത​ക​ളു​ടെ​യും നി​ർ​മാ​ണം ത​കൃ​തി​യാ​യി. കാ​യം​കു​ളം മു​ത​ൽ അ​രൂ​ർ​വ​രെ​യു​ള്ള ജി​ല്ല​യി​ലെ ദേ​ശീ​യ പാ​ത​യി​ൽ ഓ​ച്ചി​റ-​കൊ​റ്റം​കു​ള​ങ്ങ​ര, കൊ​റ്റം​കു​ള​ങ്ങ​ര-​പ​റ​വൂ​ർ, പ​റ​വൂ​ർ-​തു​റ​വൂ​ർ റീ​ച്ചു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ ലോ​ഡ് മ​ണ്ണെ​ത്തി. മേ​ൽ​പാ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ല​വി​ലെ പ്ര​ത​ലം കു​ഴി​ച്ച്​ അ​ടി​യി​ൽ​നി​ന്നേ ചെ​മ്മ​ണ്ണ്​ ഇ​ട്ട്​ ഉ​റ​പ്പി​ച്ചാ​ണ്​ എ​ല്ലാ​യി​ട​ത്തും പാ​ത നി​ർ​മി​ക്കു​ന്ന​ത്.

അ​തി​നാ​ൽ ചെ​മ്മ​ണ്ണി​ന്‍റെ ആ​വ​ശ്യം വ​ള​രെ ഏ​റെ​യാ​ണ്. മൂ​ന്നു റീ​ച്ചി​ലു​മാ​യി 40 ല​ക്ഷ​ത്തി​ലേ​റെ ​ക്യൂ​ബി​ക്​ മീ​റ്റ​ർ മ​ണ്ണെ​ങ്കി​ലും ആ​വ​ശ്യ​മാ​ണ്. കൊ​റ്റു​കു​ള​ങ്ങ​ര-​പ​റ​വൂ​ർ, പ​റ​വൂ​ർ-​തു​റ​വൂ​ർ റീ​ച്ചു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ണ്ണ് ആ​വ​ശ്യ​മാ​യു​ള്ള​ത്. പ​റ​വൂ​ർ-​തു​റ​വൂ​ർ റീ​ച്ചി​ൽ മാ​ത്രം 20 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണാ​ണ് വേ​ണ്ട​ത്. ഇ​തി​ൽ ഒ​രു ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക​കം എ​ത്തി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ബൈ​പാ​സ്, തു​റ​വൂ​ർ-​അ​രൂ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ഴി​കെ ജി​ല്ല​യി​ലെ റീ​ച്ചു​ക​ളി​ൽ മ​ണ്ണ് ക്ഷാ​മ​മാ​ണ് നി​ർ​മാ​ണ​ത്തി​ന്​ പ്ര​ധാ​ന​ത​ട​സ്സ​മാ​യി​രു​ന്ന​ത്. അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ പ്ര​ധാ​ന പാ​ത മു​ക​ളി​ലൂ​ടെ​യാ​കും ക​ട​ന്നു​പോ​കു​ക. അ​ത്ര​ത്തോ​ളം ഉ​യ​ർ​ത്തു​ന്ന​തി​ന്​ വ​ലി​യ​തോ​തി​ൽ മ​ണ്ണ്​ ആ​വ​ശ്യ​മാ​ണ്. മ​ണ്ണ്​ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ആ​വ​ശ്യ​മു​ള്ളി​ട​ങ്ങ​ളി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ‌​ത്ത​ലും ബി.​എം​ബി.​സി​ക്കു​ശേ​ഷം ടാ​റി​ങ്​ ജോ​ലി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​തും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വേ​മ്പ​നാ​ട്ട്​ കാ​യ​ലി​ൽ ഖ​ന​ന​ത്തി​ന്​​ നീ​ക്കം

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി 10 ല​ക്ഷം ക്യൂ​ബി​ക്​ മീ​റ്റ​ർ മ​ണ്ണ്​ വേ​മ്പ​നാ​ട്ട്​ കാ​യ​ലി​ൽ​നി​ന്ന്​ ഖ​ന​നം ചെ​യ്​​തെ​ടു​ക്കാ​നും​ നീ​ക്ക​മു​ണ്ട്. കാ​യ​ലി​ന്‍റെ ആ​ഴം കു​റ​യു​ന്നു​വെ​ന്നും അ​ടി​ത്ത​ട്ടി​ൽ പ്ലാ​സ്റ്റി​ക്​ അ​ട​ക്കം മാ​ലി​ന്യം അ​ടി​ഞ്ഞ്​ കൂ​ടി​യ​ത്​ മ​ത്സ്യ​പ്ര​ജ​ന​ന​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നു​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ദേ​വ​ന​ങ്ങ​ൾ​ക്ക്​ ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും കാ​യ​ലി​ൽ​നി​ന്നു​ള്ള മ​ണ്ണ്​ ഖ​ന​ന​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

കാ​യ​ലി​ന്‍റെ ആ​ഴം കു​റ​ഞ്ഞ​തി​നാ​ലാ​ണ്​ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം ഇ​ത്ര​ത്തോ​ളം രൂ​ക്ഷ​മാ​കു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കാ​യ​ലി​ലെ മ​ണ്ണ്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്ന​താ​ണ്. പ്ര​ള​യ​കാ​ല​ത്ത്​ വ​ൻ​തോ​തി​ലാ​ണ്​ കാ​യ​ലി​ലേ​ക്ക്​ എ​ക്ക​ലും മ​ണ്ണും വ​ന്ന​ടി​ഞ്ഞ​ത്. ഇ​ത്​ കു​റെ​യെ​ങ്കി​ലും നീ​ക്കം ചെ​യ്യാ​ൻ ദേ​ശീ​യ​പാ​ത​ക്കാ​യു​ള്ള മ​ണ്ണെ​ടു​പ്പി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, നെ​ൽ​കൃ​ഷി​ക്കും കു​ട്ട​നാ​ട്ടി​ലെ പ​രി​സ്ഥി​തി​ക്കും ഇ​ത് ദോ​ഷ​മാ​ണെ​ന്ന നി​ല​പാ​ടു​മാ​യി നെ​ൽ​ക​ർ​ഷ​ക​രും രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Solution to soil shortage; National highway construction will be faster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.