വടുതല: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ദീപു സത്യൻ അരൂക്കുറ്റിയിൽ നിന്ന് കാൽനടയായി ഇന്ത്യൻ പാർലമെന്റിലേക്ക്. പിഞ്ചുകുഞ്ഞുങ്ങളെയും സാധാരണക്കാരെയും വംശീയതയുടെ പേരിൽ ഇസ്രായേൽ കൊന്ന് തള്ളുന്നത് മനുഷ്യത്വം മരവിച്ചവർക്കേ നോക്കി നിൽക്കാൻ കഴിയൂവെന്ന് 29 കാരനായ ദീപു പറയുന്നു.
അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് മേനാ കുട്ടിച്ചിറ സത്യന്റെയും സാവിത്രിയുടെയും മകനാണ്. ബിസിനസുകാരൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, തീരദേശ ജനകീയ സമിതി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിക്കുന്നു.
അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതക്ക് പിന്തുണ നൽകി തിങ്കളാഴ്ച രാവിലെ ആറിനാണ് പദയാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ വടുതല ജങ്ഷനിൽ ടീ ഷർട്ട് പ്രകാശനം നടന്നു.
സേവ് ഫലസ്തീൻ, സ്റ്റോപ് വാർ എന്ന് എഴുതിയ ടീ ഷർട്ട് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്തിൽ നിന്ന് പി.എം സുബൈർ ഏറ്റുവാങ്ങി. ദീപു സത്യന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വടുതല ജമാഅത്ത് സ്കൂൾ പ്രധാനാധ്യാപകൻ പി.കെ ഫാസിൽ മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.