ഹമീദ് മൗലവിക്ക്​ ഇന്ന്​ യാത്രയയപ്പ്; മൂന്നരപ്പതിറ്റാണ്ടി​െൻറ സേവനം പൂർത്തിയാക്കിയാണ്​ വിരമിക്കുന്നത്

വ​ടു​ത​ല: ചി​ര​പു​രാ​ത​ന​വും ച​രി​ത്ര​പ്ര​സി​ദ്ധ​വു​മാ​യ വ​ടു​ത​ല കാ​ട്ടു​പു​റം പ​ള്ളി​യി​ൽ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ട്​ നീ​ണ്ട സ്​​തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ശേ​ഷം ഇ​മാം കെ.​കെ. അ​ബ്​​ദു​ൽ ഹ​മീ​ദ് മൗ​ല​വി ഞാ​യ​റാ​ഴ്​​ച വി​ര​മി​ക്കും. കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി ജ​മാ​അ​ത്തും പ്രാ​ദേ​ശി​ക ക​മ്മി​റ്റി​യും​ വ​ടു​ത​ല മ​ഹ​ല്ല്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ടു​ത​ല ക​ണ്ണ​ന്ത​റ​വെ​ളി (പു​ത്ത​ൻ​പു​ര) അ​ബ്​​ദു​ല്ല മൗ​ല​വി​യു​ടെ പി​ൻ​ഗാ​മി​യാ​യി 1988ലാ​ണ് ഹ​മീ​ദ് മൗ​ല​വി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. മൂ​സ​ബ്​​നു അ​ഹ​മ്മ​ദു​ൽ ബ​ർ​ദ​ലി​യു​ടെ​യും ഗു​രു​വ​ര്യ​ന്മാ​രാ​യ അ​ബൂ​ബ​ക്ക​ർ ഉ​സ്​​താ​ദ്, അ​ബ്​​ദു​ല്ലാ​ഹി​ൽ ബ​ർ​ദ​ലി, പൗ​ര​പ്ര​മു​ഖ​രാ​യ കെ.​കെ. കു​ട്ടി​മൂ​സ, ഇ.​കെ. പ​രീ​ത്, സി.​എം.​എ. ഖാ​ദ​ർ തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഹ​മീ​ദ്​ മൗ​ല​വി പ​റ​യു​ന്നു. മ​ഹ​ല്ല് അം​ഗ​ങ്ങ​ളെ ഒ​ന്നാ​യി കാ​ണാ​നും അ​വ​ർ​ക്കി​ട​യി​ൽ ഒ​ത്തൊ​രു​മ ഉ​ണ്ടാ​ക്കാ​നും പ​രി​ശ്ര​മി​ച്ചു.

വ​ടു​ത​ല ബു​സ്​​താ​നു​ൽ ജ​ന്ന മ​ദ്​​റ​സ​യി​ൽ 20 വ​ർ​ഷം പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്യു​ന്നു. എ​ല്ലാ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​മാ​യും സ​ഹോ​ദ​ര സ​മു​ദാ​യാം​ഗ​ങ്ങ​ളു​മാ​യും സ്​നേഹബ​ന്ധം നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന ഹ​മീ​ദ്​ മൗ​ല​വി പണ്ഡിതന്മാർക്കിടയിലെ സൗമ്യസാന്നീധ്യമാണ്​. ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നി​ടെ മ​ന​സ്സി​ന് കു​ളി​ർ​മ​യും സ​ന്തോ​ഷ​വും ന​ൽ​കി​യ ധാ​രാ​ളം സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പൗ​ര​ത്വ നി​ഷേ​ധ​ത്തി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച മ​ഹ​ല്ല് കൂ​ട്ടാ​യ്​​മ പ്ര​ത്യേ​ക അ​നു​ഭൂ​തി​യാ​യി മ​ന​സ്സി​ലു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹി​ജ്റ 1114ൽ ​ന​മ​സ്​​കാ​ര​പ്പ​ള്ളി​യാ​യി സ്ഥാ​പി​ച്ച് 1275 ൽ ​ജു​മു​അ​ത്ത് പ​ള്ളി​യാ​യ​ശേ​ഷം കാ​ട്ടു​പു​റം പ​ള്ളി​യി​ൽ ഖ​തീ​ബാ​യ മു​ഹ​മ്മ​ദ്ബി​ൻ അ​ഹ​മ്മ​ദു​ൽ പൊ​ന്നാ​നി, ഖാ​ദി പൂ​ക്കോ​യ ത​ങ്ങ​ൾ, കോ​ള​ത്ത​റ മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ, മ​ണ്ണാ​ത്തു​പ​റ​മ്പി​ൽ അ​ബ്​​ദു​ൽ ഖാ​ദി​ർ മു​സ്​​ലി​യാ​ർ, ക​ളി​ക്ക​ണ​വെ​ളി മൂ​സ മു​സ്​​ലി​യാ​ർ, ക​ണ്ണ​ന്ത​റ​വെ​ളി അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ എ​ന്നീ സാ​ത്വി​ക​രു​ടെ പി​ൻ​ഗാ​മി​യാ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​തി​ലെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു. ക​ണ്ണ​ന്ത​റ​വെ​ളി പ​രേ​ത​നാ​യ കൊ​ച്ചു​മു​ഹ​മ്മ​ദി​െൻറ മ​ക​നാ​ണ്. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: സു​മ​യ്യ, അ​ബ്​​ദു​ൽ വ​ഹാ​ബ്, താ​ഹി​റ. വ​ടു​ത​ല സെ​ൻ​ട്ര​ൽ മ​സ്​​ജി​ദ്​ ഖ​തീ​ബ്​ എ​ൻ.​എം. ഷാ​ജ​ഹാ​ൻ മൗ​ല​വി​യാ​ണ് കാ​ട്ടു​പു​റം പ​ള്ളി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ പി​ൻ​ഗാ​മി​യാ​കു​ന്ന​ത്. 

Tags:    
News Summary - Hamid Moulavi bids farewell today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.