വടുതല: മിർസാദ് റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പിന്റെ പൊട്ടൽ തുടരുന്നു. ഒരു കോടി ചെലവഴിച്ച് റോഡ് പണി പൂർത്തിയായി ഒന്നര വർഷം തികയുന്നതിന് മുമ്പ് തന്നെ എട്ടിലധികം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. ഇവിടങ്ങളിലെല്ലാം റോഡും തകർന്ന് കൊണ്ടിരിക്കുകയാണ്. വടുതല ജങ്ഷന് സമീപം റോഡിന്റെ നടുവിൽ തന്നെ പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
തൊട്ടടുത്ത് ഇതിന് മുമ്പ് പൈപ്പ് പൊട്ടി ധാരാളം വെള്ളം പാഴായതിന് ശേഷമാണ് നന്നാക്കിയത്. ഈ ഭാഗത്ത് റോഡിൽ ടൈലിട്ടിരിക്കുന്നത് കൊണ്ട് മാസങ്ങളോളം ജനങ്ങൾ ദുരിതത്തിലായിരുന്നു. അതിന് ശേഷമാണ് നന്നാക്കിയത്. റോഡിലൂടെ നിരന്തരം വെള്ളമൊഴുകുന്നത് കടക്കാർക്കും റോഡ് യാത്രികർക്കും ദുരിതമാണ്. പാട്ടത്തിൽ ഭാഗത്ത് പൈപ്പ് പൊട്ടി വെളളം പാഴാകാൻ തുടങ്ങിയിട്ട് ആറ് മാസത്തിലധികമായി. പരിസരവാസികൾ പല തവണ വിളിച്ചറിയിച്ചിട്ടും പരിഹാരമുണ്ടാക്കുന്നില്ല. നിരന്തരം വെള്ളമൊഴുകുന്നത് കൊണ്ട് സമീപത്തെ പറമ്പുകളിൽ മഴക്കാലത്തെ പോലെ വെളളം തളംകെട്ടി നിൽക്കുകയാണ്. മുന്നൂർ പള്ളി ഭാഗത്ത് മൂന്നിലധികം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. വെള്ളം നിരന്തരമൊഴുകി കൊണ്ട് റോഡിന്റെ പകുതി വീതിക്ക് പൊട്ടിയിട്ടുണ്ട്. ശ്മശാനം ഭാഗത്തും മൂന്നിലധികം സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. പൈപ്പ് നന്നാക്കിയതിന് ശേഷം റോഡ് അതേപടി ഇട്ട് പോകുന്നതാണ് തകറച്ച ഭീഷണിക്ക് കാരണം.
പല സ്ഥലങ്ങളിലും കുഴിയായി കിടക്കുന്നത് കൊണ്ട് ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാണ്. ഗാർഹിക കണക്ഷൻ എടുത്ത സ്ഥലങ്ങളിൽ പലതും അതേപടി കിടക്കുന്നത് കൊണ്ടും റോഡ് തകർച്ചാ ഭീഷണി നേരിടുന്നുണ്ട്. ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് റോഡ് നന്നാക്കുന്നതിനടക്കം പൈസ വാങ്ങുന്നുണ്ടങ്കിലും അത് ചെലവഴിക്കുന്നില്ല.
തുറവൂർ: ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് തകർന്നു. അരൂർ, എഴുപുന്ന, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, കടക്കരപ്പള്ളി, പട്ടണക്കാട് ,വയലാർ എന്നീ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച വരെ ജലവിതരണം മുടങ്ങും.തുറവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ശനിയാഴ്ച വൈകിട്ടാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ശുദ്ധജലം ജലസംഭരണികളിലേക്ക് എത്തിക്കുന്ന പ്രധാന പൈപ്പ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.