വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ ഏറ്റവും പ്രധാന ഇടറോഡായ വടുതല ജങ്ഷൻ-മറ്റത്തിൽഭാഗം മിർസാദ് റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുമെന്നും വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്നും ദലീമ ജോജോ എം.എൽ.എ അരൂക്കുറ്റി പൊതുശ്മശാനത്തിലൂടെ കടന്നുപോകുന്ന ദിനേന നൂറുകണക്കിനുപേർ യാത്രചെയ്യുന്ന റോഡിെൻറ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വർഷങ്ങളായി പൂർണമായി തകർന്ന റോഡ് നന്നാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളകളിൽ വാഗ്ദാനം ചെയ്യുന്നതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കാത്തത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സഹികെട്ട നാട്ടുകാർ ജനകീയ സമരസമിതി രൂപവത്കരിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധ നിൽപ്സമരം സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച് റോഡിെൻറ ശോച്യാവസ്ഥ നേരിൽകണ്ട എം.എൽ.എ ജനകീയ സമരസമിതി ഭാരവാഹികളുമായും പ്രദേശത്തെ കച്ചവടക്കാരുമായും കൂടിക്കാഴ്ച നടത്തി.
പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതും പ്രദേശത്തെ വെള്ളക്കെട്ടും കാൽനടപോലും അസാധ്യമായതും ഇവർ എം.എൽ.എയെ ബോധ്യപ്പെടുത്തി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട എൻജിനീയർമാരുമായി സംസാരിച്ചെന്നും കോൺട്രാക്ടറെ വിളിച്ച് സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനുള്ളിൽ പണി തുടങ്ങുമെന്നും എം.എൽ.എ ഉറപ്പുനൽകി. റോഡിെൻറ ശോച്യാവസ്ഥ ഏഴാം വാർഡ് അംഗം പി.എം. ഷാനവാസ് അടുത്തിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിെൻറ ശ്രദ്ധയിലുംപെടുത്തിയിരുന്നു.
എം.എൽ.എയുമായുള്ള ചർച്ചയിൽ ജനകീയ സമരസമിതി ഭാരവാഹികളായ ഷമീർ സെവൻസ്, എൻ.എ. സക്കരിയ, എം.എച്ച്. ഇസ്മായിൽ, എം.എച്ച്. മുഹമ്മദ്, ഇസ്മായിൽ ഹസൻ, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് ട്രഷർ സി.എം. നാസർ, പി.എം. സുബൈർ, സി.എം. നസീർ, സാദിഖ് അൽവാൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം നേതാവ് ബി. വിനോദും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.