കഞ്ചാവും ലഹരി വസ്തുക്കളുമായി അഞ്ച് യുവാക്കൾ പിടിയിൽ

മാ​രാ​രി​ക്കു​ളം: ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വും സി​ന്ത​റ്റി​ക് ല​ഹ​രി വി​ഭാ​ഗ​ത്തി​ലു​ള്ള ര​ണ്ട് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ മാ​രാ​രി​ക്കു​ളം കാ​ട്ടൂ​രി​ൽ​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ട്ടൂ​ർ പ​ള്ളി​പ്പ​റ​മ്പി​ൽ കി​ര​ൺ ബോ​സ്, വ​ലി​യ​തൈ​യി​ൽ ബി​ബി​ൻ ജോ​സ്, ന​ടി​പ​റ​മ്പി​ൽ രാ​ജേ​ഷ് ജോ​സ​ഫ്, പൊ​ള്ളേ​ത്തൈ ചു​ള്ളി​ക്ക​ൽ ജൂ​ബി​ൻ ജോ​സ​ഫ്, ഓ​മ​ന​പ്പു​ഴ പ​ള്ളി​പ്പ​റ​മ്പി​ൽ ജോ​മോ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സി​ന്ത​റ്റി​ക് ല​ഹ​രി മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഏ​ജ​ൻ​റു​മാ​ർ മു​ഖേ​ന​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു. ഇ​വ​ർ മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ വീ​തം ത​മി​ഴ്നാ​ട്ടി​ൽ പോ​യാ​ണ്​ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും എ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​വ ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ. ര​വി സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Tags:    
News Summary - With cannabis and intoxicants Five youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.