മണ്ണഞ്ചേരി: ഭാര്യയെ ജോലിക്ക് നിർത്തിയതിന്റെ വിരോധത്തിൽ ഹോം സ്റ്റേ ഉടമയെ ഹെൽമറ്റിന് അടിച്ച് മുറിവേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാര്‍ഡ് കണ്ണന്തറ വെളിയില്‍ മനോജിനെയാണ് (41) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
11ന് വൈകീട്ട് 6.30ന് വളവനാട് ഹോംസ്റ്റേയിലാണ് സംഭവം. ഇയാളുടെ ഭാര്യയെ ജോലിക്ക് നിര്‍ത്തിയതിന്റെ വിരോധത്തിൽ ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറി അസഭ്യം പറയുകയും ഉടമയെ ഹെല്‍മറ്റിന് അടിച്ച് മുറിവേൽപിക്കുകയും ചെയ്തു. പിന്നാലെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിന് മുറിവേൽപിച്ചശേഷം കളന്നുകളയുകയായിരുന്നു. കലവൂര്‍ ഭാഗത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ നരഹത്യശ്രമക്കേസിലും ഇയാൾ പ്രതിയായിരുന്നു. മണ്ണഞ്ചേരി സി.ഐ കെ.ആര്. ബിജു, എസ്.ഐ ജോമോന്, സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.