അമ്പലപ്പുഴ: നെല്ലെടുപ്പ് പൂര്‍ത്തിയാക്കി പി.ആര്.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്) എഴുതി 15 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക എത്തുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴ് വാക്കായി. നെല്ലെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും നെല്ലുവില കിട്ടിയിട്ടില്ല. പുന്നപ്ര വടക്ക്-തെക്ക് കൃഷിഭവനുകളുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കാണ് നെല്ലുവില കിട്ടാത്തത്.
കുറുവപ്പാടം, അഞ്ഞൂറ്റിന് പാടം, മുന്നൂറ്റിന് പാടം, വടക്കേപൂന്തുരം, തെക്കേ പൂന്തുരം, പാര്യക്കാടന്‍, പൊന്നാകരി, പരപ്പില്‍ പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വിലയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. ഇതില്‍ പല പാടശേഖരങ്ങളുടെയും പി.ആര്.എസ് എഴുതിയിട്ട് ഒരു മാസം മുതല്‍ രണ്ട് മാസം വരെ പിന്നിട്ടിരിക്കുകയാണ്. തകഴി, കുന്നുമ്മ പ്രദേശങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വിലയും കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.
നെല്ലുവില കിട്ടാന്‍ വൈകിയതുമൂലം കടബാധ്യതയും മാനസിക സംഘര്‍ഷവും കാരണം കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. മുതിര്‍ന്ന കര്ഷകന് അമ്പലപ്പുഴ, വണ്ടാനം നീലിക്കാട്ട് ചിറയില്‍ കെ.ആർ. രാജപ്പനാണ് ആത്മഹത്യ ചെയ്തത്. തുടന്നായിരുന്നു സര്‍ക്കാർ ഇടപെടല്‍. പി.ആര്.എസ് എഴുതിയാല്‍ 15 ദിവസത്തിനുള്ളില്‍ നെല്ലുവില കര്‍ഷകന്റെ അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് നടപ്പായിട്ടില്ല. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വില നല്‍കുന്നത് പി.ആര്.എസ് വായ്പയായിട്ട് ബാങ്കുകള്‍ നല്‍കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടി. 2023-’24 വര്‍ഷത്തെ വായ്പ കുടിശ്ശിക സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയശേഷമാണ് പുതിയ വായ്പ അനുവദിക്കുന്നത്. ഇത് വൈകിയതാണ് രണ്ടാം കൃഷി വിളവെടുപ്പിലെ നെല്ലുവില വൈകാന്‍ കാരണം. എന്നാല്‍ അതിന് പരിഹാരമായെന്നും വ്യക്തമാക്കി.
കാര്‍ഷികവായ്പക്ക് പുറമെ സ്വകാര്യവ്യക്തികളില്‍ നിന്ന് പലിശക്കും സ്വര്‍ണം പണയംവെച്ചുമാണ് പലരും കൃഷി ചെയ്യുന്നത്. ചെറുകിട കര്‍ഷകരായ പലരും പാട്ട കൃഷിയും ചെയ്യുന്നുണ്ട്. ഇവ വാങ്ങുന്നതിനുള്ള തുക പോലും കാര്‍ഷിക വായ്പകൊണ്ട് തികയില്ല. കൂടാതെ കൊയ്ത്ത് യന്ത്രം വാടകയായി മണിക്കൂറിന് 2500 രൂപ വരെ നല്‍കണം. ഒരേക്കര്‍ കൊയ്തെടുക്കാന്‍ ചില നിലങ്ങളില്‍ ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ വേണ്ടിവരും.
കൊയ്ത്ത് കഴിഞ്ഞാലുടന്‍ യന്ത്രവാടക നല്‍കണം. ഇങ്ങനെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നെല്ലുവില കിട്ടണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഡിസംബര്‍ ആദ്യവാരത്തോടെ പുഞ്ച കൃഷി ഇറക്കാൻ തയ്യാറെടുക്കുന്ന കര്‍ഷകര്‍ നിലം ഒരുക്കാനും വിതക്കാനും തുക കണ്ടെത്താനുള്ള തത്രപ്പാടിലാണ്. അടുത്ത ദിവസമെങ്കിലും ശേഖരിച്ച നെല്ലിന്റെ വില കിട്ടിയില്ലെങ്കില്‍ പുഞ്ച കൃഷി ഇറക്കാന്‍ വൈകും. ഇത് വിളവിനെയും ബാധിക്കും.
കർഷക യൂനിയൻ ജില്ല പ്രസിഡന്റ് സാബുവള്ളപ്പുരയക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് നൈനാൻ തോമസ് ഉദ്ഘാടനം ചെയ്തു. തോമസ് ചുള്ളിക്കൽ, ഷാജി വാണിയപുരക്കൽ, കെ.എന്‍. സാംസൺ, സപ്രു പത്തിൽ, സന്തോഷ് പുളിങ്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.