നായവളർത്തൽ കേന്ദ്രത്തിൽ കഞ്ചാവ് കൃഷി

അഞ്ച് ചെടികൾ കണ്ടെത്തി കായംകുളം: നായവളർത്തൽ കേന്ദ്രത്തിൽനിന്ന്​ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടികൂടി. കറ്റാനം ഇലിപ്പക്കുളം മങ്ങാരം ക്ഷേത്രത്തിന് സമീപത്തെ കൈതവന പുരയിടത്തിലാണ് ആറുമാസം വളർച്ചയുള്ള അഞ്ച്​ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. തിങ്കാളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്ഥലം വാടകക്കെടുത്ത തോട്ടപ്പള്ളി സ്വദേശിയാണ് ഇവിടെ നായവളർത്തൽ കേന്ദ്രം നടത്തുന്നത്. ചെടിവളർത്തൽ ആസൂത്രിതമാണെന്നാണ് എക്സൈസിന്‍റെ വിലയിരുത്തൽ. വീടിന് പുറകിൽ കാടുമൂടിയ ഭാഗത്താണ് ഇവയുള്ളത്. 240വരെ സെന്‍റീമീറ്റർ ഉയരവും 10 മുതൽ 12 സെന്‍റീ മീറ്റർ വരെ കനവുമാണ് ചെടികൾക്കുള്ളത്. രണ്ടുമാസം മുമ്പ് രണ്ട് ചെടികൾ പിഴുതുമാറ്റിയതായും സംശയിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ റെയ്ജിലും കുടുംബവുമാണ് നായ്ക്കളെ പരിപാലിക്കാനായി ഇവിടെ താമസിക്കുന്നത്. തനിക്ക് ഇതുമായി ബന്ധമില്ലെന്നാണ് ഇയാൾ മൊഴിനൽകിയത്. നേരത്തേ ഇവിടെ ബംഗാളികൾ കൂട്ടത്തോടെ വാടകക്ക് താമസിച്ചിരുന്നു. ഇവരെ ഒഴിവാക്കിയശേഷമാണ് തോട്ടപ്പള്ളി സ്വദേശി ജസ്റ്റിന് മുന്തിയ ഇനം നായവളർത്തലിനായി വിട്ടുനൽകിയത്. എക്സൈസ് ഇന്‍റലിജന്‍റ്​സ്​ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമാണ്​ റെയ്ഡിന് വഴിതുറന്നത്. അന്വേഷണം നടത്തി വ്യക്തത വരുത്തിയശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേഷ് മാധ്യമത്തോട് പറഞ്ഞു. ചിത്രം: മങ്ങാരം കൈതവന പുരയിടത്തിൽ കണ്ടെത്തിയ കാഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിഴുതെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.