പാടത്തിക്കര തുരുത്ത് റോഡ് അപകട ഭീഷണിയിൽ

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര-പിണര്‍മുണ്ട തുരുത്ത് റോഡ് അപകട ഭീഷണിയില്‍. പിണര്‍മുണ്ട ജുമാമസ്ജിദിന് സമീപം ഏത് സമയത്തും റോഡ് നിലംപൊത്തുന്ന അവസ്ഥയിലാണ്. റോഡിന്‍റെ ഒരുഭാഗത്തെ കെട്ട് ഇടിഞ്ഞ നിലയിലാണ്. മഴ ശക്തമായതോടെ മറ്റ് ഭാഗങ്ങള്‍ കൂടി ഭീഷണിയിലായി. പാടത്തിക്കര, അമ്പലപ്പടി അബേദ്കര്‍ റോഡ്, പാടത്തിക്കര തുരുത്ത് റോഡ് എന്നിവ സംഗമിക്കുന്ന പ്രദേശം കൂടിയാണിത്. റോഡിനോട് ചേര്‍ന്ന് നേരത്തേ സ്വകാര്യ സ്ഥലത്തുനിന്ന് മണ്ണെടുത്തിരുന്നു. ഇത് റോഡിന്‍റെ ബലക്ഷയത്തിനിടയാക്കി. റോഡിന് കുറുകെ പൊട്ടിയ അവസ്ഥയിലായിരുന്നു. മഴ ശക്തമായതോടെ ഇടിച്ചില്‍ കൂടി. ഇതിനോട് ചേര്‍ന്ന് നിന്നിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്യോഗസ്ഥരെത്തി മാറ്റിയിരുന്നു. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട മേഖലയിലേക്ക് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് എത്തിച്ചേരാന്‍ എളുപ്പവഴികൂടിയാണിത്. മഴ കൂടുതല്‍ ശക്തമാകുന്നതോടെ റോഡ് പൂര്‍ണമായും ഇടിഞ്ഞ് ഏത് സമയത്തും ഗതാഗതം സതംഭിക്കുമെന്ന അവസ്ഥയിലാണ്. ഇടിഞ്ഞ ഭാഗം കരിങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കുകയോ കോണ്‍ക്രീറ്റ്​വാള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പടം. പാടത്തിക്കര തുരുത്ത് റോഡ് പിണർമുണ്ട ജുമാമസ്ജിദിന് സമീപം ഇടിഞ്ഞ നിലയിൽ (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.