വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

കോതമംഗലം: നാടുകാണിയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നാടുകാണി സ്വദേശി സജിയുടെ വീട്ടുമുറ്റത്തെ വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെയാണ് രക്ഷപ്പെടുത്തിയത്. രാവിലെ മുറ്റത്ത് പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം റേഞ്ച് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. കോതമംഗലം ഫോറസ്റ്റർ സന്തോഷിന്റെ നിർദേശപ്രകാരം തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫിസിലെ ബി.എഫ്.ഒ നൂറുൽ ഹസനും സി.കെ. വർഗീസും സ്ഥലത്തെത്തി വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി. 10 അടിയോളം നീളം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.