നഗരസഭയിലെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം

മൂവാറ്റുപുഴ: നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. മാലിന്യ സംസ്കരണ യൂനിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുക, നഗര റോഡുകള്‍ നവീകരിക്കുക, തെരുവുവിളക്കുകള്‍ തെളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ നെഹ്​റു പ്രതിമക്ക്‌ മുന്നില്‍ പ്രതിഷേധം നടത്തിയത്‌. നഗരസഭയിലെ 1050ഓളം വരുന്ന ഗുണഭോക്താക്കളില്‍നിന്ന് ഗുണഭോക്തൃ വിഹിതം കൈപ്പറ്റിയിട്ടും മാലിന്യ സംസ്കരണ യൂനിറ്റിന്റെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും നഗരസഭയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്ന്‌ കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണെന്നും അവർ ആരോപിച്ചു. ശുചീകരണ തൊഴിലാളികളുടെ കുറവ്‌ പരിഹരിക്കണമെന്ന്‌ നഗരസഭ കൗണ്‍സിലിൽ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സിലര്‍ കെ.ജി. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സില്‍മാരായ പി.വി. രാധാകൃഷ്ണന്‍, നിസ അഷറഫ്‌, ഫൗസിയ അലി, മീര കൃഷ്ണന്‍, പി.എം. സലീം, ജാഫര്‍ സാദിക്ക്‌, നെജില ഷാജി എന്നിവര്‍ സംസാരിച്ചു. ചിത്രം- EM Mvpa 3 LDF മൂവാറ്റുപുഴ നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ നെഹ്​റു പ്രതിമക്ക്‌ മുന്നില്‍ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.