കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. സമ്മേളനം

മൂവാറ്റുപുഴ: കേരള കോ-ഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക്സമ്മേളനം 19ന് രാവിലെ പത്തിന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ജില്ല പ്രസിഡന്റ് കെ.വൈ. ജോർജ്, താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽഅംഗം വി.എ. കുഞ്ഞുമൈതീന്‍, ജോയന്റ് സെക്രട്ടറി മർക്കോസ് ഉലഹന്നാൻ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.