ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ്​

കൊച്ചി: ജില്ലയില്‍ തിങ്കളാഴ്ച മഴ പൊതുവെ കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 14 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. നാല് പുരുഷന്മാരും 16 സ്ത്രീകളും 10 കുട്ടികളും ക്യാമ്പില്‍ തുടരുകയാണ്. മറ്റ് താലൂക്കുകളിൽ പരക്കെ മഴ പെയ്യുന്നുണ്ട്. കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കരയിലെ വാര്‍ഡ് എട്ടില്‍ 40 അടി ആഴമുള്ള പൊതുകിണര്‍ മഴയില്‍ ഇടിഞ്ഞു താഴ്ന്നു. ................... ജില്ലയിൽ ഡെങ്കിപ്പനി ദിനാചരണം കൊച്ചി: ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡീഷനല്‍ ഡി.എം.ഒ ഡോ.എസ്. ശ്രീദേവി നിര്‍വഹിച്ചു. 'ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം. ഡിവിഷന്‍ കൗണ്‍സിലര്‍ ശാന്തകുമാരി ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ സീനിയര്‍ ബയോളജിസ്റ്റ് അബ്ദുൽ ജബ്ബാര്‍, അസി. എന്റമോളജിസ്റ്റ് ഒ.കെ. ദാമോദരന്‍, ജോഷി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍മാരായ രജനി, ഷബീര്‍, ജോമോന്‍ തായങ്കരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.