കരൾ മാറ്റിവെക്കൽ: നഴ്സുമാർക്ക് പരിശീലനം

കൊച്ചി: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്നോടിയായി നഴ്സുമാർക്ക് കൊച്ചി അമൃത ആശുപത്രി പരിശീലനം നൽകി. നാല് ഘട്ടങ്ങളിലാണ് പരിശീലനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള എട്ടംഗ സംഘമാണ് പരിശീലനത്തിൽ പങ്കെടുത്തത്. പങ്കെടുത്തവർക്ക് അമൃത ആശുപത്രിയിൽനിന്ന് സർട്ടിഫിക്കറ്റുകൾ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ഇതിന്റെ ഭാഗമായാണ് ഇവിടത്തെ നഴ്‌സുമാർക്ക് ശസ്ത്രക്രിയക്ക്​ വേണ്ട പരിശീലനം അമൃത ആശുപത്രി ലഭ്യമാക്കിയത്. .................. വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയ ക്യാമ്പ്​ കൊച്ചി: എറണാകുളം സ്​പെഷലിസ്റ്റ്​ ആശുപത്രിയിൽ നിർധന വൃക്ക രോഗികൾക്ക്​ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ക്യാമ്പ്​ നടത്തും. മേയ്​ 19, 26 തീയതികളിൽ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടത്തുന്ന ക്യാമ്പിൽ പരിശോധനയും ടെസ്റ്റുകളും സൗജന്യമാണ്​. ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അർഹർക്ക്​ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കും. ഫോൺ: 04842887800, 9446501369.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.