ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശിൽപശാല

എടത്തല: അൽഅമീൻ കോളജ് എം.ജി യൂനിവേഴ്സിറ്റി സ്ട്രൈഡിന്‍റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കുള്ള ഏഴുദിവസത്തെ ശിൽപശാല ആരംഭിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എച്ച്.ഇ.സി മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്സിലെ അധ്യാപിക ഡോ. പി.എം. ആരതി എന്നിവർ ക്ലാസെടുത്തു. കോളജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ട്രൈഡ് കോഓഡിനേറ്റർ ഡോ. അഭിലാഷ് മധു, വൈസ് പ്രിൻസിപ്പൽ ജി. ഇന്ദു, ഐ.ക്യൂ.എ.സി കോഓഡിനേറ്റർ ഡോ. ലീന വർഗീസ്, കോഓഡിനേറ്റർമാരായ ഡോ. പി.ജെ. സജിൻ, എ.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas9 al ameen എടത്തല അൽഅമീൻ കോളജ് എം.ജി യൂനിവേഴ്സിറ്റി സ്ട്രൈഡിന്‍റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന ശിൽപശാല എം.ജി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.