കനത്ത മഴ: കിണർ തകർന്നു, റോഡ് തകർച്ച ഭീഷണിയിൽ

ചെങ്ങമനാട്: തോരാതെ പെയ്ത മഴയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ നാലാം വാർഡിൽ പനയക്കടവ് കരിയംപിള്ളി മുഹമ്മദലിയുടെ വീടിന് മുൻവശത്തെ 30 അടിയോളം ആഴമുള്ള കിണർ മുകൾഭാഗം ഇടിഞ്ഞുവീണ് തകർന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് ഉഗ്രശബ്ദത്തിൽ കിണർ തകർന്നത്. മോട്ടോർ കിണറ്റിൽ നിലംപതിച്ചു. അതിന് മുകളിൽ മണ്ണ് മൂടിയിരിക്കുകയാണ്. റോഡ് വികസനത്തിനായി മുഹമ്മദലി കിണർ ഉൾപ്പെട്ട ഭൂമി പഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയതാണ്. കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച് അതിന് മുകളിലാണ് റോഡ് വികസിപ്പിച്ചത്. ഭാരവാഹനങ്ങൾ കയറി റോഡ് ശോച്യാവസ്ഥയിലായിരുന്നു. അതിനിടെയാണ് തോരാമഴയും പെയ്തത്. തിങ്കളാഴ്ച രാത്രിയിലും മഴ ശക്തി പ്രാപിച്ചതോടെ കിണർ പൂർണമായും നിലംപൊത്തുന്ന അവസ്ഥയിലായി. റോഡിനും മതിലിനും വീടിനും ഭീഷണിയുണ്ട്. റോഡിന്റെ സ്ലാബ് കിണറ്റിൽ നിലംപൊത്താൻ സാധ്യതയുള്ളതിനാൽ മസ്ജിദ് റോഡിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ചെങ്ങമനാട് പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, വാർഡംഗം ഷക്കീല മജീദ്, പഞ്ചായത്ത് സെക്രട്ടറി നിസമോൾ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. EA ANKA 1 KINAR ശക്തമായ മഴയെത്തുടർന്ന് തകർന്ന ചെങ്ങമനാട് പനയക്കടവ് കരിയംപിള്ളി മുഹമ്മദലിയുടെ വീട്ടുമുറ്റത്തെ കിണർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.