വെള്ളക്കെട്ട്: നഗരസഭ അനാസ്ഥക്കെതിരെ പ്രതിഷേധം

ആലുവ: ആദ്യമഴയിൽ തന്നെ ആലുവ നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ നഗരസഭക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. നഗരസഭ ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് ധർണ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീലത വിനോദ്കുമാർ സ്വാഗതവും കെ.ഐ. കുഞ്ഞുമോൻ നന്ദിയും പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി പോൾ വർഗീസിന്‍റെ നേതൃത്വത്തിൽ കൗൺസിലർമാർ അടങ്ങുന്ന സംഘം നഗരസഭ ചെയർമാനെ സന്ദർശിച്ച് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.