സി.പി.എം കനത്ത തിരിച്ചടി നേരിടും -എൻ.കെ. പ്രേമചന്ദ്രൻ

കൊച്ചി: ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സകല നന്മയും തകർത്ത് തീവ്രവലതുപക്ഷ പിന്തിരിപ്പിൻ നിലപാട് സ്വീകരിക്കുന്ന സി.പി.എമ്മിന് തൃക്കാക്കരയിൽ കനത്ത തിരിച്ചടി നേരിടുമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. പി.ടി. തോമസിന്‍റെ നിര്യാണത്തിലൂടെ ഉണ്ടായ ഉപതെരഞ്ഞെടുപ്പ് ജനങ്ങൾക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവന മനുഷ്യത്വരഹിതമാണ്. തെരഞ്ഞെടുപ്പ് വർഗീയവത്​കരിച്ച് മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്‍റെ അവസരവാദ നിലപാടിൽ സ്വന്തം അണികൾ പോലും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.