'കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള നിഷേധം നീതീകരിക്കാനാവാത്തത്'

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് ജീവനക്കാരോടുള്ള നീതി നിഷേധമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്. ശമ്പളം ലഭിക്കാത്ത ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ. വിവേക് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ആന്റണി സാലു, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. ജാനേഷ് കുമാർ, എം.എ. എബി, എസ്.എസ്. അജീഷ്, വിനോദ്, സമ്പത്ത്, ഹമ്പിൾ പ്രകാശ്, പി.ടി. അനിൽ, അനിത, റോഷൻ, റെനീഷ് ഡേവിഡ്, ജോസഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ EC KSRTC എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.