പോക്സോ കേസ് പ്രതി പിടിയിൽ

ഫോർട്ടുകൊച്ചി: തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ രണ്ടാം പ്രതിയെ കൊച്ചിയിൽനിന്ന്​ കോസ്റ്റൽ പൊലീസ് പിടികൂടി. കന്യാകുമാരി തൂത്തൂർ ഇരവിപുത്തൻതുറയിൽ ജഫ്രിനാണ്​​ (19) പിടിയിലായത്. പ്രതി മത്സ്യബന്ധന ബോട്ടിൽ തൊഴിലാളിയായി കഴിയവെയാണ് അറസ്റ്റ്. പൂന്തുറ സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് മരകടവ് ബോട്ട് യാർഡിൽ കിടക്കുകയായിരുന്ന കടൽമാത എന്ന ബോട്ടിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പൂന്തുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായി കഴിഞ്ഞുകൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.