വിമാനത്താവളത്തിലെ കരാർ ജീവനക്കാർ പണിമുടക്കും

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നാല് കരാർ കമ്പനിയിലെ ജീവനക്കാർ ഈ മാസം 20ന് 24 മണിക്കൂർ പണിമുടക്കും. സിഫ്റ്റ് സെക്യൂരിറ്റിസ്, ക്യുസ്ക്രോപ്, നൈപുണ്യ, എസ് ആൻഡ്​ സി എന്നീ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പണിമുടക്കുന്നത്. മൂന്ന് വർഷമായി നിയമാനുസൃത ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് യൂനിയൻ നേതാക്കളായ വി.പി. ജോർജ്, ഇ.പി. സെബാസ്റ്റ്യൻ, ജീമോൻ കയ്യാല എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡി.എൽ.ഒയുടെ സാന്നിധ്യത്തിൽ പലവട്ടം അനുരഞ്ജന ചർച്ച നടത്തിയിട്ടും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനികൾ തയാറാകാതിരുന്നതിനാലാണ്​ സമരത്തിന്​ തീരുമാനിച്ചിരിക്കുന്നതെന്ന് സംയുക്ത യൂനിയൻ പറഞ്ഞു. പണിമുടക്കിന് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനികൾ തയാറായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.